Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്യു.​എ​ച്ച്.​എ​ൽ.​സി...

ക്യു.​എ​ച്ച്.​എ​ൽ.​സി 10ാം ഘ​ട്ട​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
ക്യു.​എ​ച്ച്.​എ​ൽ.​സി 10ാം ഘ​ട്ട​ത്തി​ന് തു​ട​ക്കം
cancel
camera_alt

ക്യു.​എ​ച്ച്.​എ​ൽ.​സി 10ാം ഘ​ട്ട​ത്തി​െൻറ ഉ​ദ്ഘാ​ട​നം അ​ബ്​​ദു​ൽ ജ​ബ്ബാ​ർ അ​ബ്​​ദു​ല്ല മ​ദീ​നി നി​ർ​വ​ഹി​ക്കു​ന്നു

റി​യാ​ദ്: റി​യാ​ദ് ഇ​സ്‌​ലാ​ഹി സെ​േ​ൻ​റ​ഴ്‌​സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (ആ​ർ.​ഐ.​സി.​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ് കോ​ഴ്‌​സ് (ക്യു.​എ​ച്ച്.​എ​ൽ.​സി)​യു​ടെ 10ാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി.

2014ൽ ​ആ​രം​ഭി​ച്ച ഈ ​കോ​ഴ്​​സി​ൽ ഖു​ർ​ആ​നി​ലെ എ​ട്ട് ജു​സ്ഉ​ക​ളും സ​ഹീ​ഹി​ൽ ബു​ഖാ​രി​യി​ലെ 30 അ​ധ്യാ​യ​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​മ്പ​ത് ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. 10ാം ഘ​ട്ട​ത്തി​ൽ ഖു​ർ​ആ​നി​ൽ​നി​ന്നും അ​ഹ്സാ​ബ്, സ​ബ​അ്, ഫാ​ത്വി​ർ എ​ന്നീ അ​ധ്യാ​യ​ങ്ങ​ളും ഹ​ദീ​സി​ലെ ത​റാ​വീ​ഹ്, ഇ​അ്തി​കാ​ഫ്, ലൈ​ല​ത്തു​ൽ ഖ​ദ​ർ എ​ന്നീ അ​ധ്യാ​യ​ങ്ങ​ളു​മാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഖു​ർ​ആ​ൻ പാ​ഠ​ഭാ​ഗം പ്ര​സി​ദ്ധ ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ൻ മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി ര​ചി​ച്ച ഖു​ർ​ആ​ൻ മ​ല​യാ​ള പ​രി​ഭാ​ഷ അ​ടി​സ്ഥാ​ന​മാ​ക്കി​യും ഹ​ദീ​സ്​ പാ​ഠ​ഭാ​ഗം വി​വി​ധ പ​ണ്ഡി​ത​ന്മാ​ർ ര​ചി​ച്ച സ്വ​ഹീ​ഹു​ൽ ബു​ഖാ​രി പ​രി​ഭാ​ഷ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​മാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സൗ​ദി അ​റേ​ബ്യ​യി​ലെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ൾ ക്യൂ.​എ​ച്ച്.​എ​ൽ.​സി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്തി​ന് പു​റ​ത്തും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ​ക്കു​മാ​യി ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ളും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

10ാം ഘ​ട്ട​ത്തി​െൻറ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നും ദ​മ്മാം ഇ​സ്‌​ലാ​മി​ക് കാ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെൻറ​ർ മ​ല​യാ​ള വി​ഭാ​ഗം പ്ര​ബോ​ധ​ക​നു​മാ​യ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ അ​ബ്​​ദു​ല്ല മ​ദീ​നി നി​ർ​വ​ഹി​ച്ചു.

ആ​ർ.​ഐ.​സി.​സി ക​ൺ​വീ​ന​ർ ഉ​മ​ർ ശ​രീ​ഫ്, ക്യു.​എ​ച്ച്.​എ​ൽ.​സി ക​ൺ​വീ​ന​ർ​മാ​രാ​യ ഷു​ക്കൂ​ർ ച​ക്ക​ര​ക്ക​ല്ല്, മു​നീ​ർ പ​പ്പാ​ട്ട്, അ​ബ്​​ദു​ല്ല അ​ൽ ഹി​ക​മി, അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​രീ​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കോ​ഴ്‌​സി​െൻറ ഭാ​ഗ​മാ​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കും 0500373783, 0560380282 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beginsQHLC
News Summary - QHLC 10th Phase Start
Next Story