സംഗീത ആസ്വാദകരെ വിസ്മയം കൊള്ളിച്ച് ക്യു.സി.സി ഈദ് ഫെസ്റ്റ്
text_fieldsക്യു.സി.സി ഈദ് ഫെസ്റ്റിൽ അക്ബർ ഖാൻ ഗാനം ആലപിക്കുന്നു
ദമ്മാം: ഖത്വീഫ് ക്ലാസിക് ക്യാബ് (ക്യു.സി.സി) ദമ്മാം ലുലു മാളുമായി സഹകരിച്ച് ‘ഈദ് ഫെസ്റ്റ് 2025’ സംഘടിപ്പിച്ചു. യുവഗായകരായ ലക്ഷ്മി ജയനും അക്ബർ ഖാനും ചേർന്ന് നയിച്ച കലാപരിപാടികൾ അരങ്ങേറി.കാസർകോട് മൊഞ്ചത്തിസ് ഒപ്പന, നാട്യാഞ്ജലി നൃത്തവിദ്യാലയം, കൃതിമുഖ സ്കൂൾ ഓഫ് ഡാൻസ്, ഈജിപ്ഷ്യൻ കലാകാരൻ അഹമ്മദ് അൽ യാഫി അവതരിപ്പിച്ച തനൂറ ഡാൻസ് എന്നിവ കാണികൾക്ക് കൺകുളിർമയേകി.പ്രവിശ്യയിലെ ഗായകരായ റഊഫ് ചാവക്കാട്, സിദ്ദിഖ് കായംകുളം എന്നിവരും ഗാനങ്ങൾ ആലപിച്ചു.
സംഘാടക സമിതി ചെയർപേഴ്സൺ ഹുസ്ന ആസിഫ്, ജനറൽ കൺവീനർ ഷനീബ് അബൂബക്കർ, രക്ഷാധികാരികളായ ആസിഫ് താനൂർ, മാത്തുക്കുട്ടി പള്ളിപ്പാട്, ഇവന്റ് അഡ്വൈസർമാരായ ഷാജി മതിലകം, താജു അയ്യാരിൽ, കൺവീനർമാരായ ഹസ്സൻ കൊട്ടിലിൽ, താഹിർ വല്ലപ്പുഴ, മുഹമ്മദ് നൂഹ്, തംഷീര് മൊയ്ദു (ക്യു.സി.സി പ്രസിഡന്റ്), സജാദ് ഷഹീർ (സെക്രട്ടറി), ഷാഹുൽ ഹമീദ് (ട്രഷറർ), മുനീർ മൺറോത്ത്, ഷെരീഫ്, ഹാരിസ്, ഹനീഫ് എന്നിവർ നേതൃത്വം നൽകി. സ്പോൺസർമാർക്കുള്ള ഉപഹാരം ബിജു കല്ലുമല, പ്രദീപ് കൊട്ടിയം, സാജിദ് ആറാട്ടുപുഴ, മഞ്ജു മണിക്കുട്ടൻ, മാലിക് മക്ബൂൽ എന്നിവർ ചേർന്ന് നൽകി. നിധിൻ കണ്ടമ്പേയത്ത്, നൂറ നിറാഷ് എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

