Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖതീഫ്​...

ഖതീഫ്​ ചെക്ക്​പോസ്​റ്റിൽ രണ്ട്​ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

text_fields
bookmark_border
ഖതീഫ്​ ചെക്ക്​പോസ്​റ്റിൽ രണ്ട്​ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
cancel
camera_alt???? ??????? ????????? ??????????? ???????????? ??????????? ????????? ???????????? ??????? ????????????

ദമ്മാം: ഖതീഫിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ല​െപ്പ​െട്ടന്ന് കിഴക്കൻ പ്രവിശ്യ പ ൊലീസ് മേധാവി അറിയിച്ചു. ഖതീഫിലെ അബുഹദിരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. തോക്കുകളും സ്​ഫോടക വസ്​തുക്കളുമായി സെക്യൂരിറ്റി ചെക്ക്​പോയിൻറിനെ ലക്ഷ്യമായെത്തിയ നാലംഗ സംഘത്തെ സുരക്ഷാസേന നേരിടുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെടുകയും ബാക്കി രണ്ടുപേർ പിടിയിലാവുകയും ചെയ്​തതായി അധികൃതർ അറിയിച്ചു.

നാലുപേരും സുരക്ഷാവേലി ഭേദിച്ച് നാടുവിടാൻ നടത്തിയ ശ്രമം സുരക്ഷാസേന തടഞ്ഞപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നും ഒൗദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്​ പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടുപേരും കഴിഞ്ഞ വർഷത്തെ ഖതീഫ് ആക്രമണത്തിലെ പ്രതികളാണ്.
നാലുപേരിൽ മൂന്നാളുകളും മോസ്​റ്റ്​ വാണ്ടഡ്​ പട്ടികയിലുള്ളവരാണ്​. സൗദി കിഴക്കൻ പ്രവിശ്യയെ ബഹ്​റൈൻ, കുവൈത്ത്​ രാജ്യാതിർത്തികളുമായി ബന്ധിപ്പിക്കുന്ന പ്രദേശമാണ്​ അബുഹദിരിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsQatif
News Summary - qatif-saudi-gulf news
Next Story