കെ. മുഹമ്മദുണ്ണി ഹാജി ജനക്ഷേമത്തിനായി സമർപ്പിത ജീവിതം നയിച്ച നേതാവ് -ഖത്വീഫ് കെ.എം.സി.സി
text_fieldsഖത്വീഫ് കെ.എം.സി.സി അനുശോചന യോഗത്തിൽ മുഷ്താഖ് പേങ്ങാട് സംസാരിക്കുന്നു
ഖത്വീഫ്: ഏറനാട്ടിലെ സാധാരണക്കാരന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവായിരുന്നു അന്തരിച്ച മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജിയെന്ന് ഖത്വീഫ് കെ.എം.സി.സി അനുശോചന യോഗം അഭിപ്രായപ്പെട്ടു. അരനൂറ്റാണ്ട് കാലം മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം കൊണ്ടോട്ടിയുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് മാതൃകാപരമായി നേതൃത്വം നൽകിയ ജനപ്രതിനിധിയാണ്.
ഔദ്യോഗിക ജീവിതത്തിൽ പോലും ഔപചാരികതകൾ ഇല്ലാതെ ജനങ്ങൾക്കൊപ്പം ജീവിച്ച ജനകീയ പരിവേഷമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കക്ഷിരാഷ്ട്രീയ ജാതിമതഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലുള്ള വിവിധ ജനങ്ങൾക്കും വിവേചനമില്ലാതെ നീതി ലഭ്യമാക്കിയ ജനപ്രിയ നായകന്റെ വിയോഗം തീരാനഷ്ടമാണെന്നും അനുശോചന പ്രമേയം ചൂണ്ടിക്കാണിച്ചു.
പ്രസിഡൻറ് മുഷ്താഖ് പേങ്ങാട് അധ്യക്ഷത വഹിച്ചു. ഹബീബ് കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകിയ ചടങ്ങിൽ ടി.ടി. കരീം വേങ്ങര, സലാമി ഓമച്ചപ്പുഴ, അബ്ദുൽ വഹാബ് മുസ്ലിയാർ, അസീസ് കാരാട്, നിയാസ് തോട്ടിക്കൽ, ഫൈസൽ മക്രെരി, നൗഷാദ് കുമ്മിണിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

