'ഖാഇദേമില്ലത്തിന്റെ രാഷ്ട്രീയ ദർശനങ്ങൾ എന്നും പ്രസക്തമാണ്' - ഖത്വീഫ് കെ.എം.സി.സി
text_fieldsഖത്തീഫ് കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ സംഗമം മുഹമ്മദലി ബാപ്പു ചേളാരിഉദ്ഘാടനം ചെയ്യുന്നു
ഖത്വീഫ്: പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന ന്യൂനപക്ഷാവകാശങ്ങളെപ്പോലും രാഷ്ട്രീയ ഭൂരിപക്ഷം ഉപയോഗിച്ച് അട്ടിമറിക്കപ്പെടുന്ന സമകാലിക ഇന്ത്യയിൽ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ രാഷ്ട്രീയ ദർശനങ്ങൾ ഏറെ പ്രസക്തമാണെന്ന് ഖത്വീഫ് കെ.എം.സി.സി അനുസ്മരണ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മുഹമ്മദലി ബാപ്പു ചേളാരി പരിപാടി ഉദ്ഘാടനം ചെയ്തു.
അബ്ദുറസാഖ് ചാലിശേരി അനുസ്മരണ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന എല്ലാ നന്മകളും നട്ടുവളർത്തിയ സൂഫിവര്യനായ നേതാവായിരുന്നു ഖാഇദേ മില്ലത്ത്.
മദ്രാസ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭാംഗമായും ലോകസഭാംഗമായും രാജ്യസഭാംഗമായും ശ്രദ്ദേയവും ചരിത്രപ്രധാനവുമായ ഇടപെടലുകൾ നടത്തിയ മഹാനായ നേതാവിനെ രാജ്യം എന്നും നന്ദിയോടെ സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്വീഫ് കെ.എം.സി.സി പ്രസിഡന്റ് മുഷ്താഖ് പേങ്ങാട് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. മുഹമ്മദ് കുട്ടി കരിങ്കപ്പാറ മർഹൂം അഷ്റഫ് ചാലാട് എന്നിവർ സംസാരിച്ചു. ഹബീബ് കോയ തങ്ങൾ പ്രാർഥന നിർവഹിച്ച ചടങ്ങിൽ കുഞ്ഞാലി മേൽമുറി, നിയാസ് തോട്ടിക്കൽ, ലത്തീഫ് പെരിന്തൽമണ്ണ തുടങ്ങിയവർ സംസാരിച്ചു.
അസീസ് കാരാട് സ്വാഗതവും ഫൈസൽ മക്രീരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

