ഖത്തീഫ് ഫിഷ് മാർക്കറ്റ് കൂട്ടായ്മ ‘ഒരുമിച്ചോണം’ സംഘടിപ്പിച്ചു
text_fieldsഖത്തീഫ് ഫിഷ് മാർക്കറ്റ് കൂട്ടായ്മ 'ഒരുമിച്ചോണം' എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽനിന്ന്
ഖത്തീഫ്: ‘ഒരുമിച്ചോണം’ തലക്കെട്ടിൽ ഖത്തീഫ് ഫിഷ് മാർക്കറ്റ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനും ടോസ്റ്റ് മാസ്റ്ററും സാംസ്ക്കാരിക പ്രവർത്തകനുമായ സഈദ് ഹമദാനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാനും ഖത്തീഫ് ഫിഷ്മാർക്കറ്റ് ഫുട്ബാൾ ടീം മാനേജരുമായ എൻ.എഫ് സുലൈമാൻ അധ്യക്ഷത വഹിച്ചു.
ഹബീബ് പൊന്നാനിയുടെ നേതൃത്വത്തിൽ ബഷീർ കല്ലടിക്കോട്, ബാസി താജ്, ഷാഫി കൂനി, അബൂബക്കർ പൊന്നാനി, സിറാജ് കല്ലടിക്കോട്, സി.വി കരീം, ഷാഫി മുഹമ്മദ്, റഫീഖ് പാലപ്പെട്ടി, സിദ്ദീഖ് വേങ്ങര, സന്തോഷ് ഡിവൈൻ, പി.എസ് അലി എന്നിവർ കായിക മത്സരങ്ങൾ നിയന്ത്രിച്ചു. റഷീദ് അറേബ്യന്റെ നേതൃത്വത്തിൽ അനീഷ് ഫാദിൽ ഗസൽ, റഷീദ് ശ്രീകൃഷ്ണപുരം, ഇസ്റാഫ്, സി.വി ഷഫീഖ്, ബാദുഷ പൊന്നാനി, ജെ.ആർ മുഹമ്മദ്, എം.എഫ് ജസ്റ്റിൻ, അനീഷ് തവ എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി. ഷൈമ ഷബീർ, കെ.സി ഈശാന കരീം എന്നീ കുട്ടികളുടെ ഡാൻസും സൽവ ഷബീറിന്റെ ഓണപ്പാട്ടും പരിപാടി മനോഹരമാക്കി. ദമ്മാം അറേബ്യൻ സിംഗേഴ്സിന്റെ ഗാനമേളയോടൊപ്പം മാർക്കറ്റ് ജീവനക്കാരും ഗായകരുമായ അക്ബർ അലി കൊടുങ്ങലൂർ, ഫൈസൽ പൊന്നാനി, ഷഫീഖ് പൊന്നാനി, ഹസ്സൻ മൂസ പൊന്നാനി എന്നിവരും ഗാനം ആലപിച്ചു.
വടംവലി, കസേര കളി, ഉറിയടി, ലെമൺ ആൻഡ് സ്പൂൺ എന്നീ മത്സരങ്ങളും നടന്നു. കുട്ടികൾക്കായി നടത്തിയ കായിക മത്സരങ്ങളിൽ നൈല ,സാറാ ഫാത്തിമ, സഫാൻ ബാവ എന്നിവരുടെ പ്രകടനങ്ങൾ മികച്ചതായിരുന്നു. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കും ഉപഹാരം വിതരണം ചെയ്തു. കേരള കമ്യൂണിറ്റിയോടൊപ്പം ബംഗ്ലാദേശികളും തമിഴ് നാട്ടുകാരും ഉൾപ്പെടുന്ന വലിയൊരു സമൂഹം പരിപാടിയിൽ പങ്കെടുത്തു .
ജാഫർ പാലക്കാട്, അഖിൽ അശോകൻ, ഷാജി പുനലൂർ, കൃഷ്ണൻ തിരുനെൽവേലി, ഷംസു കുന്നത്തിയിൽ, അൻവർ അഴീക്കോട്, സുബീഷ് താജ് എന്നിവർ സന്നിഹിതരായിരുന്നു. പ്രോഗ്രാം കമ്മിറ്റി നിർവാഹക സമിതി കൺവീനറും സാമൂഹിക പ്രവർത്തർത്തകനുമായ യാസിർ പള്ളിപ്പടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

