ഖത്വീഫ് ഫിഷ് മാർക്കറ്റ് ഏരിയ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsസുലൈമാൻ താനൂർ ചെയർ.), ശംസു കുന്നത്തിയില്‍ (പ്രസി.), ജാസിര്‍ പള്ളിപ്പടി (ജന. സെക്ര.), സലാം
കല്ലടിക്കോട് (ട്രഷ.), ഗഫൂർ പൊന്നാനി (ഓർഗ. സെക്ര.)
ദമ്മാം: രാജ്യത്തിന്റെ പ്രതിരോധ സേനകളിലെ പ്രമുഖരെപ്പോലും വർഗീയമായി ആക്രമിക്കുന്ന രാഷ്ട്രീയ ഫാഷിസത്തെ ചെറുത്തുതോൽപിക്കാൻ രാജ്യത്തെ മതേതരസമൂഹം ജാഗ്രത പാലിക്കണമെന്ന് കെ.എം.സി.സി ഖത്വീഫ് ഫിഷ് മാർക്കറ്റ് ഏരിയ സ്പെഷൽ കൺവെൻഷൻ അഭ്യർഥിച്ചു. ‘മഷൂറ’ സംഘടനശാക്തീകരണ കാമ്പയിന്റെ ഭാഗമായുള്ള ഏരിയ ജനറൽ കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഷ്താഖ് പേങ്ങാട് ഉദ്ഘാടനം ചെയ്തു.
ടി.ടി. കരീം വേങ്ങര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫഹദ് കൊടിഞ്ഞി പദ്ധതി വിശദീകരണം നിർവഹിച്ചു. പുതിയ ഭാരവാഹികളായി സുലൈമാൻ താനൂർ (ചെയർ.), ബഷീർ പടിഞ്ഞാറേതില്‍ (വൈ. ചെയർ.), ശംസു കുന്നത്തിയില്‍ (പ്രസി.), ജാസിര്‍ പള്ളിപ്പടി (ജന. സെക്ര.), സലാം കല്ലടിക്കോട് (ട്രഷ.), ഗഫൂർ പൊന്നാനി (ഓർഗ. സെക്ര.), സലീം ഗോള്‍ഡന്‍ (വർക്കിങ് പ്രസി.), ഹമീദ് തച്ചമ്പാറ, സലീം ചുനങ്ങാട്, പി.എം. ബഷീർ കല്ലടിക്കോട്, ഫൈസൽ പൊന്നാനി (വൈസ് പ്രസി.), അലി പരപ്പനങ്ങാടി (വർക്കിങ് സെക്ര.), സിദ്ദീഖ് വേങ്ങര, അനീഷ് താനൂർ, ബഷീർ വെളിയംങ്കോട്, സലീം പാലക്കാട് (ജോ. സെക്ര.) എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി ബാപ്പു മേല്‍മുറി, ഫൈസൽ വൈലത്തൂര്‍, നാസർ പൊന്നാനി, ബാവ പനമരം, ദില്‍ഷാദ് പൊന്നാനി, റിയാസ് വെളിയംങ്കോട്, മഷ്ഹൂദ് പൊന്നാനി, റാഫി പൊന്നാനി, ബിലാൽ കല്ലടിക്കോട്, മുഹമ്മദ് കണ്ണൂർ എന്നിവരെയും നോര്‍ക്ക വിങ് കണ്‍വീനറായി ഇസ്ഹാഖ് മൂതൂരിനെയും കോഓഡിനേറ്ററായി നവാസ് പെരിന്തൽമണ്ണയെയും തെരഞ്ഞെടുത്തു. അബ്ദുൽ അസീസ് കാരാട്, ലത്തീഫ് പരതക്കാട്, ഇസ്ഹാഖ് മുതൂർ, ബഷീർ വെളിയംകോട് തുടങ്ങിയവർ സംസാരിച്ചു. ജാസിർ പള്ളിപ്പടി സ്വാഗതവും സുലൈമാൻ താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

