ഖത്തർ അമീർ റിയാദിലെത്തി, സൗദി കിരീടാവകാശി സ്വീകരിച്ചു
text_fieldsറിയാദിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നു
റിയാദ്: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൗദി തലസ്ഥാനത്ത് എത്തി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഖത്തർ അമീറിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തി സ്വീകരിച്ചു. റിയാദിൽ ആരംഭിച്ച ഖത്തർ-സൗദി കോഓഡിനേഷൻ കൗൺസിലിെൻറ എട്ടാമത് യോഗത്തിൽ പങ്കെടുക്കാനാണ് വരവ്. ഇരു നേതാക്കളുടെയും സംയുക്ത അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
റിയാദിൽ ഖത്തർ-സൗദി കോഒാഡിനേഷൻ കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സഹകരിക്കുന്ന മേഖലകളുടെ വ്യാപ്തി വർധിപ്പിക്കാനും സൗഹൃദം ഊട്ടിയുറപ്പിക്കാനുമാണ് ഈ സന്ദർശനവും യോഗവും. ഉഭയകക്ഷി ബന്ധങ്ങളുടെ ആഴം പ്രതിഫലിപ്പിക്കുകയും അവയെ കൂടുതൽ വിശാലമായ തലത്തിലേക്ക് ഉയർത്തുകയും സംയുക്ത സഹകരണത്തിനുള്ള അവസരങ്ങൾ പുതുക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
യോഗത്തിൽ നിരവധി സഹകരണ കരാറുകൾ ഒപ്പുവെക്കും. റിയാദിൽ ഗൾഫ് സഹകരണ കൗൺസിലിെൻറ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ഖത്തർ അമീറിെൻറ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

