Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ അപലപിച്ച്​ ഖത്തർ

text_fields
bookmark_border
ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു
സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ അപലപിച്ച്​ ഖത്തർ
cancel
camera_alt

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ ബിൻ ജാസിം അൽ താനിയും

റിയാദ്​: സൗദി അറേബ്യയുടെ തെക്കൻ മേഖലക്ക്​ നേരേയുള്ള ഹൂതി ആക്രമണങ്ങളെ ഖത്തർ അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ ബിൻ ജാസിം അൽ താനിയാണ്​ രാജ്യത്തി​െൻറ പ്രതിഷേധം അറിയിച്ചത്​.

തുടർന്ന്​ ഇരുവരും പ്രാദേശിക സ്ഥിതിഗതികൾ ചർച്ച ചെയ്തു. സൗദിയുടെ തെക്കൻ പ്രദേശങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂതി സായുധസംഘം നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന്​ പറഞ്ഞ ഖത്തർ വിദേശകാര്യ മന്ത്രി അതിനെതിരായ രാജ്യത്തി​െൻറ ശക്തമായ വികാരം പ്രകടിപ്പിക്കുകയും ചെയ്​തു.

കൂടാതെ, പ്രാദേശിക സാഹചര്യങ്ങളിലെ പുതിയ സംഭവവികാസങ്ങളും സംഘർഷം ലഘൂകരിക്കുന്നതിനും മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും നയതന്ത്ര ശ്രമങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar condemns Houthi attacks against Saudi Arabia
Next Story