Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ അമീർ ജിദ്ദയിലെത്തി. വിമാനത്താവളത്തിൽ കിരീടാവകാശിയുടെ ഊഷ്മള സ്വീകരണം
text_fieldsbookmark_border
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ജിദ്ദ വിമാനത്താവളത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബ്നു സൽമാൻ സ്വീകരിച്ചപ്പോൾ.
ജിദ്ദ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തി. ജിദ്ദ കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഖത്തർ അമീറിനെ സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബ്നു സൽമാൻ സ്വീകരിച്ചു.
സൽമാൻ രാജാവിൻെറ ക്ഷണം സ്വീകരിച്ചാണ് ഖത്തർ അമീർ സൗദിയിലെത്തിയത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ശൈഖ് തമീം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പരസ്പരം താൽപര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവയും ചർച്ചയാകും. അമീറിനൊപ്പം ഉന്നതതല ഖത്തർ സംഘവും സൗദിയിലെത്തിയിട്ടുണ്ട്.
Next Story

