Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​ത്ത​ർ എ​യ​ർ​വേ​സ്​...

ഖ​ത്ത​ർ എ​യ​ർ​വേ​സ്​ യാം​ബു സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
Qatar Airways
cancel
camera_alt

ഖ​ത്ത​ർ എ​യ​ർ​വേ​സ്​ 

യാം​ബു: ഖ​ത്ത​ർ എ​യ​ർ​വേ​സ് യാം​ബു​വി​ൽ​നി​ന്ന് സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു. സ​ർ​വി​സ് ഡി​സം​ബ​ർ ആ​റ്​ മു​ത​ലാ​ണെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ഖ​ത്ത​ർ-​സൗ​ദി ബ​ന്ധം മു​റി​ഞ്ഞ കാ​ല​ത്താ​യി​രു​ന്നു സ​ർ​വി​സ്​ നി​ല​ച്ച​ത്. അ​തി​ന്​ തൊ​ട്ടു​മു​മ്പാ​യി​രു​ന്നു യാം​ബു​വി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. ഏ​താ​നും സ​ർ​വി​സു​ക​ൾ മാ​ത്ര​മേ ന​ട​ത്തി​യി​രു​ന്നു​ള്ളൂ. അ​പ്പോ​ഴേ​ക്കും ബ​ന്ധം നി​ല​ക്കു​ക​യും സ​ർ​വി​സ് മു​ട​ങ്ങു​ക​യും ചെ​യ്തു. യാം​ബു​വി​ന്​ പു​റ​മെ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ്​ ആ​രം​ഭി​ക്കും. ഈ ​മാ​സം 29ന് ​അ​ൽ ഉ​ല​യി​ലേ​ക്കും ഡി​സം​ബ​ർ 14ന് ​ത​ബൂ​ക്കി​ലേ​ക്കും സ​ർ​വി​സ് ആ​രം​ഭി​ക്കും.

നി​ല​വി​ൽ റി​യാ​ദ്, ജി​ദ്ദ, മ​ദീ​ന, ദ​മ്മാം, ഖ​സീം, താ​ഇ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സി​െൻറ സ​ർ​വി​സു​ള്ള​ത്. പു​തി​യ സ​ർ​വി​സു​ക​ൾ​കൂ​ടി വ​രു​ന്ന​തോ​ടെ സൗ​ദി​യി​ലെ ഒ​മ്പ​ത് ന​ഗ​ര​ങ്ങ​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്​ ബ​ന്ധ​മാ​വും. സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ വ്യ​വ​സാ​യ ന​ഗ​ര​മാ​യ യാം​ബു​വി​ലേ​ക്ക് ഖ​ത്ത​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കും. ആ​ഴ്ച​യി​ൽ ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു സ​ർ​വി​സു​ക​ളാ​ണ് യാം​ബു​വി​ൽ​നി​ന്ന് ഉ​ണ്ടാ​വു​ക.

യാം​ബു​വി​ൽ​നി​ന്ന് രാ​വി​ലെ 11.20ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 1.40ന്​ ​ഖ​ത്ത​റി​ൽ എ​ത്തും. അ​വി​ടെ നി​ന്ന് രാ​വി​ലെ 7.20ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 10.15ന് ​യാം​ബു​വി​ൽ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വി​സ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. യാം​ബു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​​ട്ടേ​ക്കും കൊ​ച്ചി​യി​ലേ​ക്കു​മൊ​ക്കെ ക​ണ​ക്ഷ​ൻ വി​മാ​നം ഉ​ള്ള​തി​നാ​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക്കും ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വ​ലി​യ സൗ​ക​ര്യ​മാ​ണ്.

ത​ബൂ​ക്കി​ലേ​ക്കും ആ​ഴ്ച​യി​ൽ മൂ​ന്നു വി​മാ​ന സ​ർ​വി​സു​ക​ളി​ലേ​ക്ക് ഇ​തി​ന​കം ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ൽ ഉ​ല​യി​ലേ​ക്ക് ആ​ഴ്‌​ച​യി​ൽ ര​ണ്ടു സ​ർ​വി​സാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം മി​ത​മാ​യ നി​ര​ക്കും ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള സ​ർ​വി​സ് സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysYanbuSaudi Arabia
News Summary - Qatar Airways resumes Yanbu service
Next Story