ഖസീം ഒ.ഐ.സി.സി വയനാടിന് സഹായം നൽകി
text_fieldsവയനാടിനായി കെ.പി.സി.സി സ്വരൂപിക്കുന്ന പുനരധിവാസ നിധിയിലേക്ക് ഖസീം ഒ.ഐ.സി.സിയുടെ സഹായം കൈമാറുന്നു
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി വയനാടിനുള്ള സഹായം കെ.പി.സി.സിക്ക് നൽകാൻ ട്രഷറർ അനസ് ഹമീദിൽനിന്ന് മുഖ്യ രക്ഷാധികാരി സക്കീർ പത്തറ ഏറ്റുവാങ്ങി.
ചടങ്ങിൽ പ്രസിഡന്റ് അബ്ദുറഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു. പി.പി.എം. അശ്റഫ് കോഴിക്കോട്, വൈസ് പ്രസിഡന്റ് അസീസ് കണ്ണൂർ, സുധീർ കായംകുളം തുടങ്ങിയവർ സംസാരിച്ചു. ബഷീർ വെങ്ങാലിയിൽ, സക്കീർ കുറ്റിപ്പുറം, റഹീം കണ്ണൂർ, സനോജ് പത്തരിയാൽ, അബ്ദുറഹ്മാൻ കാപ്പാട്, സലൂബ് വേങ്ങര എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും സിയാസ് കണിയാപുരം നന്ദിയും പറഞ്ഞു.

