ഖസീം പ്രവാസി സംഘം സാജിർ യൂനിറ്റ് സമ്മേളനം സമാപിച്ചു
text_fieldsമോഹനൻ അമ്പാടി (പ്രസി.), ദീപു തോട്ടത്തിൽ (സെക്രട്ടറി), ജോമി ഫിലിപ്പ് (ട്രഷ.)
ബുറൈദ: ഖസീം പ്രവാസി സംഘം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി സാജിർ യൂനിറ്റ് സമ്മേളനം നടന്നു. അൽ ഖസീം പ്രവിശ്യയിലെ സാജിറിൽ നടന്ന സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം മുത്തു കോഴിക്കോട് ഉദ്ഘാടനം ചെയ്തു.
മോഹനൻ അമ്പാടി അധ്യക്ഷതവഹിച്ചു. യൂനിറ്റ് സെക്രട്ടറി ദീപു തോട്ടത്തിൽ പ്രവർത്തന റിപ്പോർട്ടും സെൻട്രൽ ഏരിയ സെക്രട്ടറി ദിനേശ് മണ്ണാർക്കാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ദീപു മുകുന്ദപുരം രക്തസാക്ഷി പ്രമേയവും ബിജു പുതിയവീട്ടിൽ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.
ബാബു കിളിമാനൂർ, ഷൗക്കത്ത് ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയും വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന നിലപാടുകളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജിത്തു അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ അമ്പാടി (പ്രസി.), ദീപു തോട്ടത്തിൽ (സെക്രട്ടറി), ജോമി ഫിലിപ്പ് (ട്രഷ.), വിനോദ് കുമാർ തിരുവനന്തപുരം (വൈ. പ്രസി.), ബിജു പുതിയ വീട്ടിൽ (ജോ. സെക്ര.) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

