ഖസീം പ്രവാസി സംഘം ചികിത്സാസഹായം വിതരണം ചെയ്തു
text_fieldsഗോപകുമാറിനുള്ള ചികിത്സാസഹായം സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു കൈമാറുന്നു
ബുറൈദ: വർഷങ്ങളായി താമസരേഖകളോ ജോലിയോ ഇല്ലാതെ അസുഖബാധിതനായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ പത്തനംതിട്ട പൂതങ്കര ഗോകുലം വീട്ടിൽ ഗോപകുമാറിന് (51) ചികിത്സ സഹായം നൽകി. ഖസീം പ്രവാസി സംഘം ജീവകാരുണ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ സ്വരൂപിച്ച ധനസഹായമാണ് കഴിഞ്ഞദിവസം കൈമാറിയത്.
ചടങ്ങിൽ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡൻറ് രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഗോപകുമാറിന് ചികിത്സ സഹായം കൈമാറി. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, ഖസീം പ്രവാസി സംഘം, കേന്ദ്രകമ്മിറ്റി അംഗം ബാബു കിളിമാനൂർ, സി.പി.എം ജില്ലകമ്മിറ്റി അംഗം പ്രഫ. കെ. മോഹൻകുമാർ, പഞ്ചായത്തംഗം ലക്ഷ്മി ജി. നായർ, എൻ.ജെ. ജയൻ, ആർ. വിനയൻ, വിനീത് എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഖസീം പ്രവാസി സംഘത്തിെൻറ നേതൃത്വത്തിൽ ഗോപകുമാറിെൻറ നിസ്സഹായാവസ്ഥ ഇന്ത്യൻ എംബസിയെ ബോധ്യപ്പെടുത്തി നാട്ടിൽ പോകാനുള്ള പരിശ്രമത്തിനിടെ അസുഖബാധിതനായി ഇരുകണ്ണുകളുടെ കാഴ്ചയും ഭാഗികമാ
യി നഷ്ടപ്പെട്ടതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുകയായിരുന്നു. കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ഗോപകുമാറിന് നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത്. ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ ഗോപകുമാർ.