Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി.എസ്. അച്യുതാനന്ദനെ...

വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് ഖസീം പ്രവാസി സംഘം

text_fields
bookmark_border
വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് ഖസീം പ്രവാസി സംഘം
cancel
camera_alt

ഖസീം പ്രവാസി സംഘം വി.എസ് അനുസ്മരണ പരിപാടിയിൽ ഉണ്ണി കണിയാപുരം സംസാരിക്കുന്നു

ബുറൈദ: മുൻ കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദെൻറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഖസീം പ്രവാസി സംഘത്തിെൻറ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റി ഹാളിൽ നടന്ന പരിപാടി ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു.

വി.എസിെൻറ വേർപാട് നികത്താനാവാത്ത നഷ്ടമാണെങ്കിലും, അദ്ദേഹം മുന്നോട്ടുവെച്ച പോരാട്ടവീര്യവും പരിസ്ഥിതി-ജനപക്ഷ കാഴ്ചപ്പാടുകളും വരുംകാല രാഷ്ട്രീയപ്രവർത്തകർക്ക് വഴികാട്ടിയായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. ട്രഷറർ റഷീദ് മോയ്ദീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് നിഷാദ് പാലക്കാട്, മുത്തു കോഴിക്കോട്, ജിതേഷ് പട്ടുവം, ബാബു കിളിമാനൂർ, സുൽഫിക്കർ അലി എന്നിവർ സംസാരിച്ചു. മനാഫ് ചെറുവട്ടൂർ സ്വാഗതവും സുരേഷ് ബാബു മാന്തവാടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandancommemorationQasim Pravasi SanghamSaudi Arabia
News Summary - Qasim Pravasi Sangham commemorates VS Achuthanandan
Next Story