ഖസീം പ്രവാസിസംഘം കുടുംബവേദി ‘ഓണനിലാവ് 2025' സംഘടിപ്പിച്ചു
text_fieldsഖസീം പ്രവാസിസംഘം കുടുംബവേദിയുടെ 'ഓണനിലാവ് 2025' സാംസ്കാരിക സമ്മേളനം ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: ഖസീം പ്രവാസി സംഘം കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ 'ഓണനിലാവ് 2025' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബുറൈദയിൽ നടന്ന പരിപാടി അൽ ഖസീമിലെ കലാപ്രേമികൾക്ക് ആവേശമായി. സാംസ്കാരിക സമ്മേളനം മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഖസീം പ്രവാസി സംഘം കുടുംബവേദി പ്രസിഡന്റ് ഷമീറ ഷബീർ അധ്യക്ഷതവഹിച്ചു. ഷാജി വയനാട് (ഖസീം പ്രവാസി സംഘം മുഖ്യരക്ഷാധികാരി), സോഫിയ സൈനുദ്ദീൻ (സംഘാടകസമിതി ചെയർപേഴ്സൻ), നജുമുദ്ദീൻ കോഴിക്കോട് (കെ.എം.സി.സി), പി.ടി.എം അഷ്റഫ് (ഒ.ഐ.സി.സി), റിയാസ് വയനാട് (സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഉണ്ണി കണിയാപുരം (ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി), നിഷാദ് പാലക്കാട് (ഖസീം പ്രവാസി സംഘം പ്രസിഡന്റ്), മുഹമ്മദ് റയ്ഹാൻ (ബാലവേദി സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുടുംബവേദി സെക്രട്ടറി ഫൗസിയ ഷാ സ്വാഗതവും സംഘാടകസമിതി കൺവീനർ ജിതേഷ് പട്ടുവം നന്ദിയും പറഞ്ഞു. ഗായകൻ വിജേഷ് വിജയന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നവും, പ്രവർത്തകർ അവതരിപ്പിച്ച നിരവധി കല, സാംസ്കാരിക പരിപാടികളും അരങ്ങേറി. ഖസീം പ്രവാസി സംഘം കുടുംബവേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സുലക്ഷണ ഭദ്രന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച നൃത്തസന്ധ്യ കലാസ്വാദകർക്ക് നവ്യാനുഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

