Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം ഗ​വ​ർ​ണ​ർ റൗ​ദ്...

ഖ​സീം ഗ​വ​ർ​ണ​ർ റൗ​ദ് അ​ൽ​ജാ​വ​യി​ലെ മു​ശ്​​രി​ഫ് കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
visiting
cancel
camera_alt

ഖ​സീം പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​മീ​ർ ഡോ. ​ഫൈ​സ​ൽ ബി​ൻ മി​ശ്​​അ​ൽ റൗ​ദ് അ​ൽ​ജാ​വ​യി​ലെ

മു​ശ്​​രി​ഫ് കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ബു​റൈ​ദ: ഖ​സീം പ്ര​വി​ശ്യ​യി​ലെ സാം​സ്​​കാ​രി​ക പൈ​തൃ​ക​ത്തി​ന്​ ശ്ര​ദ്ധ​യും മു​ൻ​ഗ​ണ​ന​യും ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന്​​ പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​മീ​ർ ഡോ. ​ഫൈ​സ​ൽ ബി​ൻ മി​ശ്​​അ​ൽ പ​റ​ഞ്ഞു. റൗ​ദ് അ​ൽ ജാ​വ​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മു​ശ്​​രി​ഫ് കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ആ​ധി​കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കാ​ൻ പൗ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ദേ​ശീ​യ പൈ​തൃ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​​ന്‍റെ സം​രം​ഭ​ങ്ങ​ളെ ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു. ഇ​ത് ഭാ​വി ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നും പൈ​തൃ​ക​ത്തി​ലും ആ​ധി​കാ​രി​ക സ്വ​ത്വ​ത്തി​ലും അ​ഭി​മാ​നി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.


പൈ​തൃ​ക വീ​ടു​ക​ളു​ള്ള പൗ​ര​ന്മാ​ർ അ​വ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നും പ്ര​വി​ശ്യ ഹെ​റി​റ്റേ​ജ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ ഹെ​റി​റ്റേ​ജ് അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളെ ഗ​വ​ർ​ണ​ർ അ​ഭി​ന​ന്ദി​ച്ചു.

​മു​ശ്​​രി​ഫ്​ പു​രാ​ത​ന കൊ​ട്ടാ​രം ഖ​സീ​മി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​ണ്. പു​രാ​വ​സ്​​തു അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൗ​ര​നാ​യ സാ​ലി​ഹ് അ​ൽ ഫ​റൈ​ഹ്​ ആ​ണ്​ ​കൊ​ട്ടാ​ര​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​തി​​ന്‍റെ നി​ർ​മാ​ണ​ത്തി​​ന്‍റെ തു​ട​ക്കം ഏ​ക​ദേ​ശം 200 വ​ർ​ഷ​ത്തി​നു മു​മ്പാ​ണ്. നി​ല​വി​ൽ 1200 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ലാ​ണ് ഇ​ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​ക്കാ​ല​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ന​ജ്​​ദി ശൈ​ലി​യി​ൽ ക​ല്ലും ക​ളി​മ​ണ്ണും കൊ​ണ്ടാ​ണ്​ ഇ​ത്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsRaud Al JawaMushrif Palace
News Summary - Qasim Governor visited Raud Al jawa Mushrif Palace
Next Story