Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സത്യദേവി​െൻറ കുടുംബത്തിന്​ ഖസീം പ്രവാസി സംഘം ധനസഹായം നൽകി

text_fields
bookmark_border
സത്യദേവി​െൻറ കുടുംബത്തിന്​ ഖസീം പ്രവാസി സംഘം ധനസഹായം നൽകി
cancel
camera_alt

സത്യദേവി​െൻറ കുടുംബത്തിന്​ ഖസീം പ്രവാസി സംഘത്തി​െൻറ ധനസഹായം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്‌. സുദേവൻ കൈമാറുന്നു

ബുറൈദ: രക്ത സമ്മർദത്തെ തുടർന്ന് മരിച്ച കൊല്ലം അഞ്ചൽ പെരുമണ്ണൂർ സ്വദേശി സത്യദേവി​െൻറ കുടുംബത്തിന് ബുറൈദയിലെ ഖസീം പ്രവാസി സംഘം ധനസഹായം നൽകി. 40 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്ന സത്യദേവൻ പ്രവാസി സംഘം പ്രവർത്തകനായിരുന്നു.

സംഘത്തിൽ അംഗമായിരിക്കെ മരണപ്പെടുന്നവർക്ക് ലഭിക്കുന്ന സഹായധനമാണ് കൈമാറിയത്. രക്തസാക്ഷി ഇ.എം. അഷ്‌റഫ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാ​െൻറ സാന്നിധ്യത്തിൽ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്‌. സുദേവൻ തുക സത്യദേവ​െൻറ മകൾക്ക് കൈമാറി. ജെയ്‌ക്ക് തോമസ് ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story