Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖസീം പ്രവാസി സംഘം സുൽത്താന ഏരിയ സമ്മേളനം സമാപിച്ചു

text_fields
bookmark_border
ഖസീം പ്രവാസി സംഘം സുൽത്താന ഏരിയ സമ്മേളനം സമാപിച്ചു
cancel
camera_alt

നൗ​ഷാ​ദ് കൈ​പ്പു​റം (പ്ര​സി.), നൈ​സാം തൂ​ലി​ക (സെ​ക്ര.), നി​സാ​ർ വ​ട്ട​ക്കി​ണ​ർ (ട്ര​ഷ.)

ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ എട്ടാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി സുൽത്താന ഏരിയ സമ്മേളനം നടന്നു. ബുറൈദയിലെ ധീരജ് നഗറിൽ നടന്ന സമ്മേളനം റിയാദ് കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. സതീശൻ ആനക്കയം അധ്യക്ഷത വഹിച്ചു.രക്തസാക്ഷി പ്രമേയം കുര്യന്‍ വകയാറും അനുശോചന പ്രമേയം അനിൽ നിളയും അവതരിപ്പിച്ചു.

ഫിറോസ് ഖാൻ മാങ്കോട് പ്രവർത്തന റിപ്പോർട്ടും കേന്ദ്ര ജനറൽ സെക്രട്ടറി പർവീസ്‌ തലശ്ശേരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഉണ്ണി കണിയാപുരം, നിഷാദ് പാലക്കാട്, റഷീദ് മൊയ്‌ദീൻ, മനാഫ് ചെറുവട്ടൂർ എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഫിറോസ് ഖാൻ മാങ്കോട് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു.

ഭാരവാഹികളായി നൗഷാദ് കൈപ്പുറം (പ്രസി.), നൈസാം തൂലിക (സെക്ര.), നിസ്സാർ വട്ടക്കിണർ (ട്രഷ.), കുര്യന്‍ വകയാർ (വൈ.പ്രസി.), ഹേമന്ത് ഇരിങ്ങാലക്കുട (ജോ.സെക്ര.), സുൽഫിക്കർ കൊല്ലം (ജീവകാരുണ്യ കൺ.) എന്നിവരെ തെരഞ്ഞെടുത്തു. ഹേമന്ത് ഇരിങ്ങാലക്കുട സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qaseem Pravasi Sangam concluded the Sultana Area Conference
Next Story