ഖസീം പ്രവാസി സംഘം ബാലവേദി രൂപവത്കരിച്ചു
text_fieldsഅഭിനവ് രാജ് (പ്രസി.), മുഹമ്മദ് റൈഹാൻ (സെക്ര.)
ബുറൈദ: ഖസീം പ്രവാസി സംഘത്തിെൻറ ബാലവേദി നിലവിൽ വന്നു. ബുറൈദയിൽ നടന്ന പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
രൂപവത്കരണ സമ്മേളനം ഖസീം പ്രവാസിസംഘം രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. അശോക് ഷാ അധ്യക്ഷത വഹിച്ചു.
പർവീസ് തലശ്ശേരി, നൈസാം തൂലിക, ഷീന ഷിനു, റഷീദ് മൊയ്ദീൻ, സോഫിയ, അജീന മനാഫ് എന്നിവർ സംസാരിച്ചു. ബാലവേദി കുട്ടികളുടെ നിരവധി കലാകായിക പരിപാടികൾ അരങ്ങേറി. റാഫിയത്ത് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. ഫൗസിയ സ്വാഗതവും മുഹമ്മദ് റൈഹാൻ നന്ദി യും പറഞ്ഞു.
ഭാരവാഹികളായി അശോക് ഷാ (രക്ഷാധികാരി), അഭിനവ് രാജ് (പ്രസി.), ആയിഷ മനാഫ്, സാബിത്ത് അഷ്റഫ് (വൈ.പ്രസി.), മുഹമ്മദ് റൈഹാൻ (സെക്ര.), ക്രിസ് ഷാജി, മുഹമ്മദ് അഫ്ല (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

