ഖസീം പ്രവാസി സംഘം നഴ്സസ് ദിനം ആഘോഷിച്ചു
text_fieldsഖസീം പ്രവാസി സംഘം നഴ്സസ് ദിനാഘോഷം കേളി കലാ സാംസ്കാരിക വേദി മുഖ്യരക്ഷാധികാരി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഭാഗമായി ഖസീം പ്രവാസി സംഘം നഴ്സസ് ദിനം ആഘോഷിച്ചു. ബുറൈദയിൽ നടന്ന പരിപാടി റിയാദിലെ കേളി കലാസാംസ്കാരിക വേദി മുഖ്യരക്ഷാധികാരി കെ.പി.എം. സാദിക്ക് ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് നിഷാദ് പാലക്കാട് അധ്യക്ഷത വഹിച്ചു. ഖസീം പ്രവിശ്യയിലെ വിവിധ ആശുപതികളിൽനിന്നുള്ള നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. റിയാദ് കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, ഖസീം പ്രവാസി സംഘം കുടുംബവേദി പ്രസിഡന്റ് ഷമീറ ഷബീർ, പ്രസി യോഹന്നാൻ, ഷീന എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും ട്രഷറർ റഷീദ് മൊയ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

