ഖസീം ഒ.ഐ.സി.സി റിപ്പബ്ലിക് ദിനാഘോഷം
text_fieldsഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റി ബുറൈദയിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽനിന്ന്
ബുറൈദ: ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റി ബുറൈദയിൽ വിപുലമായ രീതിയിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുജീബ് ഒതായി പതാക ഉയർത്തി. ബുറൈദ അൽ റീഫ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡ് ടു ബി ആൻ ഇന്ത്യൻ എന്ന പരിപാടിയിൽ വിവിധ കലാ പരിപാടികളും ഗാന നൃത്ത സന്ധ്യയും അരങ്ങേറി. ബുറൈദയിലെയും റിയാദിലെയും പ്രമുഖ പ്രവാസി കലാകാരൻന്മാർ ഗാനമേളയും നൃത്തപരിപാടിയും അവതരിപ്പിച്ചു.
സാംസ്ക്കാരിക സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി സക്കീർ പത്തറ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻജി. മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി. നിഷാദ് പാലക്കാട് (പ്രവാസി സംഘം), അലിമോൻ ചെറുകര (കെ.എം.സി.സി), ഷിഹാബ് സവാമ (ഐ.സി.എഫ്), റഫീഖ് അരീക്കോട് (സമസ്ത ഇസ്ലാമിക് സെന്റർ), റിയാസ് വയനാട് (സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ) തുടങ്ങിയവർ സംസാരിച്ചു.
ഖസിം പ്രവിശ്യയിൽ പ്രവാസികൾക്കിടയിൽ മൂന്നു പതിറ്റാണ്ടു നീണ്ട സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചു കൊണ്ട് 2024ലെ ഒ.ഐ.സി.സി ഖസിം സെൻട്രൽ കമ്മിറ്റിയുടെ സേവന ശ്രേഷ്ഠ പുരസ്കാരം കനിവ് രക്ഷാധികാരി ബി.ആർ. ഹരിലാലിന് വൈസ് പ്രസിഡന്റ് മുജീബ് ഒതായി സമ്മാനിച്ചു. ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കാട് സ്വാഗതവും സാംസ്കാരിക സമിതി കൺവീനർ സുധീർ കായംകുളം നന്ദിയും പറഞ്ഞു.

