ഖസീം പ്രവാസിസംഘം ഇ.കെ. നായനാർ അനുസ്മരണം
text_fieldsഖസീം പ്രവാസിസംഘം ബുറൈദയിൽ സംഘടിപ്പിച്ച പരിപാടിയിൽ സുരേന്ദ്രൻ കൂട്ടായി ഇ.കെ നായനാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു
ബുറൈദ: ഖസീം പ്രവാസിസംഘം കേന്ദ്രകമ്മിറ്റി ഇ.കെ. നായനാരെ അനുസ്മരിച്ചു. ബുറൈദയിൽ നടന്ന പരിപാടിയിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. റിയാദ് കേളി രക്ഷാധികാര സമിതി അംഗം സുരേന്ദ്രൻ കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തി. ആക്ടിങ് സെക്രട്ടറി ഉണ്ണി കണിയാപുരം അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജാവേദ് പരിയാത്ത്, ഫിറോസ്ഖാൻ മാങ്കോട്, നിഷാദ് പാലക്കാട്, ഫൗസിയ ഷാ, സുൽഫിക്കർ അലി, അശോക് ഷാ, ഷംസുദ്ദീൻ ചെറുവട്ടൂർ എന്നിവർ സംസാരിച്ചു. സി.സി അബൂബക്കർ സ്വാഗതവും അജി മാണിയാർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രവാസിസംഘം പ്രവർത്തകർ കഥകൾ, കവിതകൾ, പ്രസംഗം, ഫ്യൂഷൻ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.