ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് ഉജ്ജ്വല വ്യക്തിത്വം -ലീഡേഴ്‌സ് ടോക്
text_fieldsജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷരീഫ് ആലുവ അബ്ദുസ്സമദ്
പൂക്കോട്ടൂരിന് ഉപഹാരം നൽകുന്നു

ജുബൈൽ: ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് അതുല്യ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ലീഡേഴ്‌സ് ടോക്' സംഗമം.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി സ്വാഗതം പറഞ്ഞു. ഷരീഫ് ആലുവ അബ്ദുസ്സമദ് പൂക്കോട്ടൂരിന് ഉപഹാരം സമ്മാനിച്ചു.
നൗഷാദ് തിരുവനന്തപുരം, സൈതലവി പരപ്പനങ്ങാടി, ശിഹാബ് കൊടുവള്ളി, അസീസ് ഉണ്യാൽ, നൗഷാദ് കെ.എസ്. പുരം, ബഷീർ വെട്ടുപാറ, ജമാൽ കൊയപ്പള്ളി, റാഫി ഹുദവി, സലാം പഞ്ചാര, പ്രഫ. അമീർ അസ്ഹർ, ഫിറോസ് വാൽക്കണ്ടി, അബ്ദുസ്സലാം മഞ്ചേരി, ഷിബു കവലയിൽ, അബ്ദുൽ നാസർ മഞ്ചേരി, ഫാറൂഖ് സ്വലാഹി, സുബൈർ ചാലിശ്ശേരി, റിയാസ് ബഷീർ, കരീം ചൊനങ്ങാട്, ഹബീബ് റഹ്മാൻ, യു.കെ. റിയാസ്, നിസാർ ഒട്ടുമ്മൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

