പി.വി. അൻവർ പിണറായി വിജയന്റെ വാടക ഗുണ്ട -ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന പി.വി. അൻവറിന്റെ പ്രസ്താവനയിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ശക്തമായി അപലപിച്ചു. മുഖ്യമന്ത്രിയാണ് ആദ്യം രാഹുലിനെ അപമാനിക്കാൻ ശ്രമിച്ചതും, അൻവറിന് അധിക്ഷേപിക്കാനുള്ള ലൈസൻസ് നൽകിയതും. ഫാഷിസ്റ്റ് ശക്തികൾക്കെതിരെ നെഞ്ചുറപ്പോടെ പോരാടുന്ന രാഹുൽഗാന്ധിയെ അപമാനിക്കാൻ അഴിമതിക്കാരനായ വാടക ഗുണ്ട പി.വി. അൻവർ വളർന്നിട്ടില്ല. രാഹുല്‍ ഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ചാവേറായാണ് പി.വി. അൻവർ പ്രവർത്തിക്കുന്നത്. അൻവർ പറഞ്ഞതിനെ പിണറായി വിജയൻ നേരിട്ട് ന്യായീകരിക്കുകയും ചെയ്തതിൽ ദമ്മാം ഒ.ഐ.സി.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇൻഡ്യ മുന്നണി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വരുന്നതാണ് ഈ അവിശുദ്ധ കൂട്ടുകെട്ടിന് നൽകാവുന്ന ഏറ്റവും നല്ല മറുപടിയെന്ന് ദമ്മാം ഒ.ഐ.സി.സി റീജനൽ കമ്മിറ്റി നേതാക്കളായ ഇ.കെ. സലിം, ശിഹാബ് കായംകുളം, പ്രമോദ് പൂപ്പാല എന്നിവർ വാർത്തക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

