പുതുപള്ളി: ‘ഭരണപരാജയം മറയ്ക്കാനുള്ള തന്ത്രങ്ങൾക്കേറ്റ തിരിച്ചടി’
text_fieldsജുബൈൽ: ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധയകറ്റി ഭരണപരാജയങ്ങളെ മറയ്ക്കാനുള്ള തന്ത്രങ്ങൾക്കേറ്റ തിരിച്ചടിയാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഗംഭീര വിജയമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ഘടകം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ കടബാധ്യത നാൾക്കുനാൾ വർധിച്ചുവരുന്നു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വിലക്കയറ്റം പിടിച്ചുനിർത്താനും ക്രമസമാധാനം നിലനിർത്താനും സർക്കാറിനാവുന്നില്ല. ഇനിയെങ്കിലും ജനങ്ങളുടെ ശബ്ദം കേൾക്കാനും ജനങ്ങൾക്ക് ഹിതകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാനും സർക്കാർ തയാറാവണമെന്ന് ജുബൈൽ സോൺ ഭാരവാഹികളായ ശിഹാബ് മങ്ങാടൻ, നിയാസ് നാരകത്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

