Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചാബി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു
text_fieldsbookmark_border
മുകേഷ് കുമാർ
അൽ ഖോബാർ: മൂന്നു വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ ഇന്ത്യൻ യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ, അസീസിയയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ മുകേഷ് കുമാർ (37) ആണ് മരിച്ചത്.
കമ്പനിയിലേക്ക് ട്രെയിലറിലെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ ശ(രീരത്തിലേക്ക് വീണാണ് അപകടമുണ്ടായത്. ഈ മാസം 15ന് നാട്ടിലേക്ക് മടങ്ങാൻ തയാറെടുത്തിരിക്കുമ്പോഴാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്കായി കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്.
Next Story

