പൊതുമാപ്പില്‍ മടങ്ങിയെത്തുന്നവര്‍ക്ക് പുനരധിവാസം ഉറപ്പ് വരുത്തണം ^ജിദ്ദ കെ.എം.സി.സി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ പൊതുമാപ്പിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പുനരധിവാസം ഉറപ്പു വരുത്തണമെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ പൊതുമാപ്പ് സമയത്ത് മലയാളികളെ നാട്ടിലെത്തിക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ വിമാന ടിക്കറ്റുള്‍പെടെ നല്‍കിയിരുന്നു. ജോലി നഷ്ടപ്പെട്ടെത്തിയ മൂവായിരത്തിലധികം പ്രവാസികള്‍ക്ക് സബ്‌സിഡിയോടെ വായ്പയും അന്ന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ പൊതുമാപ്പ് പ്രഖ്യാപിച്ച് മാസം പിന്നിട്ടിട്ടും ജോലിയും വിസയും നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റോ മറ്റ് സഹായങ്ങളോ നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറായിട്ടില്ല എന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. മെയ് 12^് നടക്കുന്ന ജിദ്ദ കെ.എം.സി.സി ജനറല്‍ ബോഡിക്കുള്ള കൗണ്‍സിലര്‍മാരുടെ ലിസ്റ്റിന് യോഗം അംഗീകാരം നല്‍കി. പി.എം.എ ജലീല്‍, നിസാം മമ്പാട്, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, റസാഖ് അണക്കായി, സി.കെ റസാഖ് മാസ്റ്റര്‍, സഹല്‍ തങ്ങള്‍, മജീദ് പുകയൂര്‍, ടി.പി ശുഐബ്, ഇസ്മാഈല്‍ മുണ്ടക്കുളം എന്നിവർ സംസാരിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.കെ ഷാക്കിര്‍ സ്വാഗതവും സെക്രട്ടറി നാസര്‍ എടവനക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.