ദമ്മാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത് പുനലൂർ സ്വദേശിയെ
text_fieldsദമ്മാം: വ്യാഴാഴ്ച ദമ്മാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത് പുനലൂർ, കാഞ്ഞിരം മല സ്വദേശി ഷിജിന മൻസിലിൽ നവാസ് ജമാലിനെ (48). മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു. മൃതദേഹം ദമ്മാമിൽ ഖബറടക്കും.
ദമ്മാം 91ലെ താമസസ്ഥലത്ത് വ്യാഴാഴ്ച രാത്രിയിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇഖാമയിൽനിന്ന് ഇന്ത്യക്കാരനാണന്ന് ബോധ്യപ്പെട്ട പൊലീസ് സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ സഹായം തേടുകയായിരുന്നു. അദ്ദേഹം ജവാസത്തിെന സമീപിച്ച് പാസ്പോർട്ട് നമ്പർ കരസ്ഥമാക്കുകയും അതുപയോഗിച്ച് നാട്ടിലെ മേൽവിലാസം കണ്ടെത്തുകയുമായിരുന്നു.
രാത്രി 2.30ഒാടെ ഗൂഗ്ളിൽ തെരഞ്ഞ് പുനലൂർ പൊലീസ് സ്റ്റേഷെൻറ നമ്പർ കരസ്ഥമാക്കിയ നാസ് അവരോട് വിവരം പറയുകയും സിസ്റ്റത്തിൽനിന്ന് ലഭിച്ച ചിത്രം അയച്ചുെകാടുക്കുകയും ചെയ്തു. 15 മിനിട്ടിനകം തന്നെ അവിടുത്തെ മുൻ വാർഡ് മെംബർ ബന്ധപ്പെടുകയും റിയാദിലുള്ള ബന്ധു ഷാജഹാെൻറ നമ്പർ ൈകമാറുകയും ചെയ്തു. ഇവരാണ് മൃതദേഹം നവാസിെൻറതാെണന്ന് സ്ഥിരീകരിച്ചത്.
നേരത്തെ ഒമാനിൽ ജോലിചെയ്തിരുന്ന നവാസ് രണ്ടു വർഷം മുമ്പാണ് ഹൗസ് ൈഡ്രവർ വിസയിൽ സൗദിയിലെത്തിയത്. സ്പോൺസറുടെ വാഹനം വാടകക്ക് ഓടിച്ചിരുന്ന നവാസ് ഇതിനിടയിൽ അപകടത്തിൽ പെടുകയും സ്പോൺസർ വാഹനം തിരിച്ചെടുത്തതായും പറയപ്പെടുന്നു. സ്പോൺസർ ഇയാളെ ഹുറൂബാക്കിയിട്ടുണ്ട്്. കഴിഞ്ഞ മാസം മകളുടെ കല്യാണ നിശ്ചയം ദമ്മാമിൽ നടത്തിയിരുന്നു. കടുത്ത മാനസിക സമ്മർദത്തിലായിരുന്നു നവാസ്.
ഭാര്യ ഷീജ ഒരാഴ്ച മുമ്പ് ജോലിയാവശ്യാർഥം ബഹ്ൈറനിൽ എത്തിയിട്ടുണ്ട്. നാട്ടിൽ പ്രായമായ പിതാവ് രോഗ ശയ്യയിലാണ്. ഒറ്റക്ക് താമസിച്ചിരുന്ന നവാസിെൻറ മരണകാരണം ഹൃദയാഘാതമാെണന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കാരണം കൃത്യമായി ബോധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

