Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുനലൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം പുനലൂർ സ്വദേശി ബിജു വിദ്യാധരൻ (45) റിയാദിൽ മരണമടഞ്ഞു. ഒരു വർഷം മുമ്പാണ് സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി ബിജു എത്തിയത്.
കഴിഞ്ഞ ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കമ്പനി അധികൃതർ അൽ ഇമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. കൊല്ലം പുനലൂർ ബിജു വിലാസത്തിൽ പരേതനായ വിദ്യാധരെൻറ മകനാണ്. അമ്മ വിജയമ്മ, ഒരു മകൾ.
Next Story

