‘കേരളത്തിലേക്ക് കടന്നുകയറാനുള്ള ഫാഷിസ്റ്റ്് ശ്രമത്തെ പ്രതിരോധിക്കണം’
text_fieldsജിദ്ദ: മതേതരത്വത്തിന്‍െറ വിളനിലമായ കേരളത്തിലേക്കും കടന്നുകയറ്റം നടത്താനുള്ള ഫാഷിസ്റ്റ് ശ്രമത്തെ ശക്തമായി പ്രതിരോധിക്കണമെന്ന് കൊണ്ടോട്ടി മണ്ഡലം മുസ്്ലിം ലീഗ് സെക്രട്ടറി രായിന്‍ കുട്ടി നീറാട്. ജിദ്ദയിലത്തെിയ അദ്ദേഹം പുളിക്കല്‍ പഞ്ചായത്ത് കെ.എം.സി.സി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയുടെ ഭരണം ഫാഷിസ്റ്റുകളിലത്തെിയതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ് ഇ. അഹമ്മദിന്‍െറ അന്ത്യനിമിഷങ്ങളില്‍ കണ്ടത്. ജീവിച്ചിരിക്കുന്നവരോടും മൃതദേഹത്തോടും മനുഷ്യത്വമില്ലായ്മ കാണിക്കുന്ന മോദി ഫാഷിസത്തിന്‍െറ വേരുകള്‍ കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്‍റ്് നാസര്‍ ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ശരീഫ് മഞ്ചേരിയെ അനുസ്മരിച്ച് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ഷാക്കിര്‍ സംസാരിച്ചു. ജില്ല പ്രസിഡന്‍റ് വി.പി മുസ്തഫ, മണ്ഡലം പ്രസിഡന്‍റ് എം.കെ നൗഷാദ്, ജനറല്‍ സെക്രട്ടറി കെ.എന്‍.എ ലത്തീഫ്, പി.വി ഹസന്‍ സിദ്ദീഖ് ബാബു എന്നിവര്‍ സംസാരിച്ചു. ഉംറ നിര്‍വഹിക്കനത്തെിയ മണ്ഡലം യൂത്ത്് ലീഗ് സെക്രട്ടറി അലി കല്ലിടുമ്പാക്കല്‍, മുഹമ്മദ് ഷാഫി ആലക്കപറമ്പ് എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. പ്രവാസം മതിയാക്കി മടങ്ങുന്ന കെ.എം.സി.സി സ്ഥാപക നേതാവ് പയേരി കുഞ്ഞിമുഹമ്മദിനും മണ്ഡലം കെ.എം.സി.സി മുന്‍ സെക്രട്ടറി ബഷീര്‍ തൊട്ടിയനും യാത്രയയപ്പ് നല്‍കി. കലാ സാഹിത്യ വേദി പുരസ്കാരം നേടിയ ഇസ്മാഈല്‍ മുണ്ടക്കുളത്തിനെ അനുമോദിച്ചു. അബ്്ദുല്‍ ഹഖീം വാഫി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ശരീഫ് നീറാട് സ്വാഗതവും ട്രഷറര്‍ ലത്തീഫ് കൊട്ടപ്പുറം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
