പുളിക്കൽ റിയാദ് കൂട്ടായ്മ അലവിക്കുട്ടി ഒളവട്ടൂരിനെ ആദരിച്ചു
text_fieldsഅലവിക്കുട്ടി ഒളവട്ടൂരിനെ പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മ ആദരിച്ചപ്പോൾ
റിയാദ്: പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മയുടെ (പാർക്ക്) മുഖ്യരക്ഷാധികാരിയും മൂന്നു പതിറ്റാണ്ടോളം റിയാദിലെ മത-രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ അലവിക്കുട്ടി ഒളവട്ടൂരിനെ കൂട്ടായ്മ ആദരിച്ചു.
പാർക്ക് പ്രസിഡൻറ് എം.ഡി. സഹീർ അധ്യക്ഷത വഹിച്ചു. ആന്തിയൂർകുന്ന് റിയാദ് പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി യാർബാസ് ആന്തിയൂർകുന്ന് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ഉപദേശക സമിതി അംഗം ഷറഫു പുളിക്കൽ ഉപഹാരം നൽകി.
പുളിക്കൽ ഏരിയ റിയാദ് കൂട്ടായ്മക്കുവേണ്ടി ഭാരവാഹികളായ മൊയ്തീൻ കുട്ടി, എ.കെ. മുഹമ്മദ്, അനസ് പുളിക്കൽ, വഹാബ് ആന്തിയൂർകുന്ന്, മുനാസ് പെരിയമ്പലം, എം.ഡി. ഷാജി, ബാസിൽ, മുനീർ, അസ്ഫർ എന്നിവർ സംസാരിച്ചു. അലവിക്കുട്ടി ഒളവട്ടൂർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എ.കെ. ലത്തീഫ് സ്വാഗതവും പി. ബാസിൽ നന്ദിയും പറഞ്ഞു.

