Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​എ.​എ​സ് മാ​ഗ​സി​ൻ...

ഐ.​എ.​എ​സ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം

text_fields
bookmark_border
ഐ.​എ.​എ​സ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം
cancel
camera_alt

‘ഇ​ന്ന​ർ സ്‌​പാ​ർ​ക്’ മാ​ഗ​സി​ൻ ദ​മ്മാം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മെ​ഹ്‌​നാ​സ്‌ ഫ​രീ​ദി​ന് ഐ.​എ.​എ​സ് പ്ര​സി​ഡ​ൻ​റ്​ പ്ര​സി​ഡ​ൻ​റ്​ വി​നോ​ദ് കു​മാ​ർ കൈ​മാ​റു​ന്നു 

ദ​മ്മാം: ദ​മ്മാം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ഐ.​എ.​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു. 'ഇ​ന്ന​ർ സ്‌​പാ​ർ​ക്' എ​ന്ന്​ പേ​രി​ട്ട മാ​ഗ​സി​ൻ കു​ട്ടി​ക​ളു​ടെ സാ​ഹി​ത്യ - സ​ർ​ഗ ശേ​ഷി വ​ള​ർ​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഥ, ക​വി​ത, ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന സൃ​ഷ്‌​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഒ​രു​ക്കി​യ​ത്.

അ​രാം​കൊ സ്‌​കൂ​ളു​ക​ളു​ടെ മേ​ധാ​വി ഡോ. ​മൈ​ക്ക​ൽ സ്‌​മി​ത്ത്‌ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. യു​വ വ്യ​വ​സാ​യി മ​നോ​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഐ.​എ.​എ​സ് പ്ര​സി​ഡ​ൻ​റ്​ വി​നോ​ദ് കു​മാ​ർ അ​തി​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. ദ​മ്മാം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മെ​ഹ്‌​നാ​സ്‌ ഫ​രീ​ദും അ​ൽ​ഖോ​സാ​മാ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ബ്‌​ദു​ൽ അ​സീ​സും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ഡോ. ​രാ​ജേ​ഷ്, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ഗ​സി​‍െൻറ ഇ​ല​ക്ട്രോ​ണി​ക് പ​തി​പ്പ് എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്‌​തു. ര​ച​ന​ക​ൾ സ​മ​ർ​പ്പി​ച്ച കു​ട്ടി​ക​ൾ​ക്ക് മാ​ഗ​സി​‍െൻറ പ്രി​ൻ​റ്​ ചെ​യ്‌​ത കോ​പ്പി എ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I.A.S Magazine
Next Story