സൗദിയിൽ ആഭ്യന്തര പൊതുഗതാഗതത്തിന് 14 ദിവസം വിലക്ക്
text_fieldsറിയാദ്: കോവിഡ് വൈറസ് പ്രതിരോധത്തിെൻറ ഭാഗമായി ആഭ്യന്തര പൊതുഗതാഗതംകൂടി നി ർത്തിവെച്ച് സൗദി അതിജാഗ്രതയിലായി. വിമാനം, ബസ്, ട്രെയിൻ, ടാക്സി എന്നീ സർവിസുകൾ ശനി യാഴ്ച മുതൽ 14 ദിവസത്തേക്ക് നിരോധിച്ചാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. സ്വകാര്യവാഹനങ്ങളും കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും മാത്രമേ ഇനി നിരത്തിൽ അനുവദിക്കൂ.
ശനിയാഴ്ച രാവിലെ ആറു മുതല്‍ 14 ദിവസത്തേക്കാണ് ഗതാഗതനിരോധനം. കാര്‍ഗോ വിമാനങ്ങൾ, ഗുഡ്സ് ട്രെയിനുകൾ എന്നിവ മാത്രം പതിവുപോലെ സര്‍വിസ് നടത്തും. അതിനിടെ ജുമുഅ ഖുത്തുബയും നമസ്കാരവുമില്ലാത്ത ഒരു വെള്ളിയാഴ്ച കടന്നുപോയി. മക്ക, മദീന ഹറം പള്ളികളിൽ മാത്രം പരിമിത എണ്ണം ആളുകൾ പെങ്കടുത്ത ജുമുഅ നമസ്കാരം നടന്നു.
വ്യാഴാഴ്ച രാത്രി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 274 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ എട്ടുപേർ സുഖം പ്രാപിച്ചു. രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. വിദേശത്തുനിന്നെത്തിയവര്ക്കാണ് കൂടുതലും അസുഖം സ്ഥിരീകരിച്ചത്. ബാക്കിയുള്ളവർക്ക് ഇവരില്‍നിന്ന് പകർന്നതാണ്. അതിനിടെ കോവിഡ് നിയന്ത്രണങ്ങൾമൂലം പ്രതിസന്ധിയിലായ വാണിജ്യരംഗത്തിന് ആശ്വാസംപകരാൻ ധനകാര്യമന്ത്രാലയം 120 ശതകോടി റിയാലിെൻറ സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ജൂൺ 30വരെ കാലാവധി കഴിയുന്ന വിദേശികളുടെ ഇഖാമയ്ക്ക് ലെവിയില്ലാതെ മൂന്നുമാസംകൂടി ദീർഘിപ്പിച്ചുനൽകും. മക്കയിൽ ഹറമിന് പുറത്തെ മുറ്റങ്ങളിൽ ജുമുഅയും ജമാഅത്ത് നമസ്കാരങ്ങളും വിലക്കി.
ഹറം പള്ളിക്കകത്തേക്ക് നിയന്ത്രിച്ച് മാത്രമാണ് ജുമുഅക്കും നമസ്കാരത്തിനും ആളുകള്‍ക്ക് പ്രവേശനം. മദീന പള്ളിയിലേക്കുള്ള പ്രവേശനം അനിശ്ചിതമായി വിലക്കിയിട്ടുണ്ട്. മദീനയില്‍ അസുഖം പടര്ന്നതരത്തിലുള്ള വിഡിയോ വ്യാജമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും. റിയാദിലെ പ്രമുഖ സർക്കാർ ആശുപത്രിയായ ശുമൈസി കിങ് സഉൗദ് മെഡിക്കൽ സിറ്റിയിലേക്ക് ഞായറാഴ്ച മുതല്‍ പുറേമനിന്നുള്ള രോഗികള്‍ക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിെൻറ ഭാഗമായാണ് നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
