Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച്​ പൊ​തു​സു​ര​ക്ഷ വ​കു​പ്പ്​

text_fields
bookmark_border
police caught beggars in Jeddah
cancel
camera_alt

ജി​ദ്ദ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഭി​ക്ഷാ​ട​ക​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​പ്പോ​ൾ

ജി​ദ്ദ: ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച്​ സൗ​ദി പൊ​തു​സു​ര​ക്ഷാ വ​കു​പ്പ്. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ പൊ​തു​വേ അ​നു​ഭ​വി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​ട്ടു​ണ്ട്​ റ​മ​ദാ​ൻ മാ​സ​ത്തി​ലെ ഭി​ക്ഷാ​ട​നം. ഇ​തൊ​രു അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​വും മ​നു​ഷ്യ​​ന്റെ അ​ന്ത​സ്സി​ന്​ ഹാ​നി വ​രു​ത്തു​ന്ന​തു​മാ​ണെ​ങ്കി​ലും പു​ണ്യ മാ​സ​മെ​ത്തി​യാ​ൽ ഇ​ത്ത​രം ആ​ളു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക പ​തി​വാ​ണ്. മ​ത​നി​ർ​ദേ​ശ​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്​​ത്​ സാ​മു​ദാ​യി​ക സ​ഹ​താ​പം നേ​ടാ​നും പ​ണം സ്വ​രൂ​പി​ക്കാ​നും ശ്ര​മി​ക്കു​ന്ന ഇ​വ​ർ ഇ​തൊ​രു തൊ​ഴി​ലാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം യാ​ച​ക​രോ​ട് സ​ഹ​താ​പം പാ​ടി​ല്ലെ​ന്ന്​ സൗ​ദി പൊ​തു​സു​ര​ക്ഷ വ​കു​പ്പ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. യാ​ച​ന എ​ന്ന പ്ര​തി​ഭാ​സം ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സു​ര​ക്ഷ കാ​മ്പ​യി​നു​ക​ളും ഭി​ക്ഷാ​ട​ന​ത്തി​​ന്റെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും സു​ര​ക്ഷാ​പ​ര​വു​മാ​യ ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​നും നി​യ​മ​പ​ര​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ വ്യ​ക്ത​മാ​ക്കാ​നും പ​ള്ളി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​ങ്ക് ഊ​ന്നി​പ്പ​റ​യാ​നും ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം പ​ള്ളി പ്ര​സം​ഗ​ക​ർ​ക്ക് ആ​വ​ർ​ത്തി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. രാ​ജ്യ​ത്തി​​ന്റെ സാം​സ്‌​കാ​രി​ക മു​ഖ​ത്തെ വി​ക​ല​മാ​ക്കു​ന്ന ഭി​ക്ഷാ​ട​ക​രെ പ​ള്ളി​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ത​ട​യാ​നും പ്ര​ത്യേ​കം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഭി​ക്ഷാ​ട​ക​രോ​ട് സ​ഹ​താ​പം കാ​ണി​ക്കു​ന്ന​തി​നെ​തി​രെ​യും പ​ണം ന​ൽ​കു​ന്ന​തി​നെ​തി​രെ​യും പൊ​തു​സു​ര​ക്ഷ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഏ​ത്​ രൂ​പ​ത്തി​ലും ത​ര​ത്തി​ലു​മു​ള്ള ഭി​ക്ഷാ​ട​ന​ത്തെ​ സൗ​ദി​യി​ൽ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ന്യാ​യീ​ക​ര​ണ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ, യാ​ച​ക​രെ ക​ണ്ടാ​ലു​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​നു​ള്ള അ​ധി​കാ​രം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ഭി​ക്ഷാ​ട​ക​രെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മ​ക്ക, റി​യാ​ദ് മേ​ഖ​ല​ക​ളി​ൽ 999 എ​ന്ന ന​മ്പ​റി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ 911 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. ഭി​ക്ഷാ​ട​നം ചെ​യ്യു​ക​യോ മ​റ്റു​ള്ള​വ​രെ അ​തി​ന് പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ക്ക​താ​യ ശി​ക്ഷ​യാ​ണ്​ ന​ൽ​കു​ക. ആ​റ് മാ​സ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വ്, അ​ല്ലെ​ങ്കി​ൽ 50,000 റി​യാ​ലി​ൽ കൂ​ടാ​ത്ത പി​ഴ എ​ന്നി​വ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും ഒ​രു​മി​ച്ചോ ആ​യി​രി​ക്കും ഇ​തി​നു​ള്ള ശി​ക്ഷ. കൂ​ടാ​തെ വി​ദേ​ശി​ക​ളാ​ണെ​ങ്കി​ൽ പി​ന്നീ​ട് രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു​വ​രാ​നാ​വാ​ത്ത വി​ധം അ​വ​രെ നാ​ടു​ക​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. അ​തേ​സ​മ​യം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ രാ​ജ്യ​ത്തി​​ന്റെ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യാ​ണ്​ സം​ഭാ​വ​ന​ക​ൾ ന​ൽ​കേ​ണ്ട​തെ​ന്ന്​ അ​ധി​കൃ​ത​ർ ഒ​ർ​മി​പ്പി​ക്കു​ന്നു. അ​ത്ത​രം പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലൂ​ടെ എ​ത്തു​ന്ന​വ അ​ർ​ഹി​ക്കു​ന്ന​വ​രി​ലേ​ക്ക് എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeggingSaudi NewsPublic Security Department
News Summary - Public Security Department to crack down on begging
Next Story