പിണറായിസത്തിനെതിരെയുള്ള ജനരോഷം -അൽ അഹ്സ ഒ.ഐ.സി.സി
text_fieldsഅൽ അഹ്സ ഒ.ഐ.സി.സി വിജയാഘോഷം
അൽ അഹ്സ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മിന്നും വിജയം കഴിഞ്ഞ ഒമ്പതു വർഷത്തെ ഇടത് ദുർഭരണത്തിനെതിരെയും കുടുംബാധിപത്യവും ഏകാധിപത്യവും നിറഞ്ഞ പിണറായിസത്തിനെതിരെയുമുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണെന്ന് അൽ ആഹ്സ ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു. നിലമ്പൂർ യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കൾ.
ആക്ടിങ് പ്രസിഡന്റ് റഫീഖ് വയനാട് അധ്യക്ഷതവഹിച്ചു. ദമ്മാം റീജനൽ വൈസ് പ്രസിഡന്റ് ശാഫി കുദിർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ കേക്ക് മുറിക്കുകയും പായസവിതരണം നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ് നവാസ് കൊല്ലം, അർഷദ് ദശമംഗലം, ജനറൽ സെക്രട്ടറി നിസാം വടക്കേക്കോണം, ലിജു വർഗീസ്, മൊയ്തു അടാടി, അഫ്സൽ മേലേതിൽ എന്നിവർ സംസാരിച്ചു.
അഷ്റഫ് സിൽക്ക് സിറ്റി, മുരളീധരൻ ചെങ്ങന്നൂർ, െസബാസ്റ്റ്യൻ സനാഇയ്യ, ബാബു സനാഇയ്യ, വിനു ജോർജ്, ഷിബു, ഷൂകേക്ക്, റിജോ ഉലഹന്നാൻ, സമീർ ഡിപ്ലോമാറ്റ്, ബെനറ്റ് സനാഇയ്യ, അനിരുദ്ധൻ കായംകുളം, തമ്പി കൊല്ലം, നവാസ് നജ, ജിബിൻ, ഫാറൂഖ് വച്ചാക്കൽ, ശംസു കൊല്ലം, പ്രവീൺ സനാഇയ്യ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഷാനി ഓമശ്ശേരി സ്വാഗതവും ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

