‘മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം' അസീർ തനിമ പൊതുസമ്മേളനം
text_fieldsഅസീർ തനിമ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഡോ. തഫ്സൽ ഇജാസ് സംസാരിക്കുന്നു
ഖമീസ് മുശൈത്ത്: മാനവകുലത്തിന് സന്മാർഗത്തിന്റെയും നീതിയുടെയും നേർസാക്ഷ്യമായിരുന്നു മുഹമ്മദ് നബിയുടെ ജീവിതമെന്നും ആധുനിക കാലത്ത് മാനവ ജീവിതം സമാധാന പൂർണമാവണമെങ്കിൽ അദ്ദേഹത്തിന്റെ മാതൃക പിൻപറ്റിയുള്ള ജീവിതത്തിന് മാത്രമേ സാധ്യമാകുകയുള്ളുവെന്നും ഡോ.തഫ്സൽ ഇജാസ് (അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി) പറഞ്ഞു. അൽഹുദ മദ്റസയിൽ നടന്ന 'മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം' എന്ന ശീർഷകത്തിൽ അസീർ തനിമ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.അബ്ദുൽ ഖാദർ തിരുവനന്തപുരം (അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി) സംസാരിച്ചു.
പുഞ്ചിരിക്കുക്കുന്നതു തന്നെ പുണ്യമെന്നും അധ്വാനിക്കുന്നവന്റെ കൂലി വിയർപ്പ് വറ്റും മുമ്പേ നൽകണമെന്നും സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണ് നിങ്ങളിൽ ഉത്തമനെന്നും പഠിപ്പിച്ച നബിതിരുമേനി മാനവർക്ക് മുഴുവൻ അനുഗ്രഹത്തിന്റെ പ്രവാചകാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഈസ ഉളിയിൽ പരിപാടിയിൽ അധ്യക്ഷതവഹിച്ചു. അബ്ദുൽ റഹീം കരുനാഗപ്പള്ളി സ്വാഗതവും അബ്ദുൽ റഹ്മാൻ തലശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

