Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപബ്ലിക്...

പബ്ലിക് ഇന്‍വെസ്​റ്റ്​മെൻറ്​ ഫണ്ടി​െൻറ ആസ്തി  40,000 കോടി ഡോളറായി ഉയർത്തും

text_fields
bookmark_border
പബ്ലിക് ഇന്‍വെസ്​റ്റ്​മെൻറ്​ ഫണ്ടി​െൻറ ആസ്തി  40,000 കോടി ഡോളറായി ഉയർത്തും
cancel
camera_alt?????? ???? ???????????
റിയാദ്​: സൗദി പബ്ലിക് ഇന്‍വെസ്​റ്റ്​മ​െൻറ്​ ഫണ്ടി​​െൻറ (പി.ഐ.എഫ് )  ആസ്തി  40,000 കോടി ഡോളറായി ഉയര്‍ത്താന്‍ പദ്ധതി. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണിതെന്ന്​ പി.ഐ.എഫ് മേധാവി യാസര്‍ അല്‍ റുമായ്യാന്‍ അറിയിച്ചു. 2020 ഒാടെ ഈ ലക്ഷ്യത്തിലേക്കെത്താനാണ് സ്ഥാപനം ആഗ്രഹിക്കുന്നത്. റിയാദിൽ ആഗോള നിക്ഷേപകരുമായുള്ള ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു പി.ഐ.എഫ് മേധാവി.ഇത് പ്രധാനമായും രാജ്യത്തെ സ്വകാര്യ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യം വെച്ചാണ് ആസൂത്രണം ചെയ്യുന്നത്. രാജ്യത്തി​​െൻറ പ്രധാന വിദേശ നിക്ഷേപം   അരാംകോയുടെ ഓഹരി വിപണിയിലേക്കുള്ള വരവോടെ 23000 കോടി ഡോളറായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഒാടെ വ്യവസായ, ചില്ലറ വ്യാപാര മേഖലകളില്‍ ഇരുപതിനായിരം തൊഴിലും  നിര്‍മാണ മേഖലയില്‍ രണ്ടര ലക്ഷം തൊഴിലും സൃഷ്​ടിക്കുകയാണ്​ പി.ഐ.എഫ് ലക്ഷ്യമാക്കുന്നത്​. ഇതി​​െൻറ കീഴില്‍ നിരവധി സ്ഥാപനങ്ങൾക്ക്​ തുടക്കം കുറിക്കും.സൗദി അറേബ്യൻ മിലിറ്ററി ഇൻഡസ്​ട്രി, സൗദി റിയല്‍ എസ്​റ്റേറ്റ്​, ഫൈനാന്‍സിംഗ് കമ്പനി എന്നിവ നിലവില്‍ വന്നു കഴിഞ്ഞു. പി.ഐ.എഫ് ലാഭകരമായ വിദേശ ഓഹരികളിലും നിക്ഷേപം നടത്തുമെന്ന് അല്‍ റുമായ്യാന്‍ പറഞ്ഞു. വിഷന്‍ 2030 പദ്ധതികള്‍ നടപ്പിലാക്കുക എന്നതായിരിക്കും സഥാപനത്തി​​െൻറ പ്രധാന ലക്ഷ്യം എന്നും അദ്ദേഹം വ്യക്​തമാക്കി.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSaudi News
News Summary - Public Investment Saudi gulf News
Next Story