Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിർമാണ...

നിർമാണ സ്ഥലങ്ങളിൽനിന്ന്​ പൊടി പറന്നാൽ പരാതിപ്പെടാം

text_fields
bookmark_border
നിർമാണ സ്ഥലങ്ങളിൽനിന്ന്​ പൊടി പറന്നാൽ പരാതിപ്പെടാം
cancel

റിയാദ്: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽനിന്ന് പൊടിപടലങ്ങൾ ഉയർന്ന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടായാൽ അതിനെതിരെ ഉടൻ പരാതിപ്പെടാൻ പൗരന്മാരോടും വിദേശികളോടും റിയാദ്​ സിറ്റി റോയൽ കമീഷൻ അഭ്യർത്ഥിച്ചു.

റിയാദ് നഗരത്തിൽ പരിസ്ഥിതി ശുചിത്വം ഉറപ്പുവരുത്തുന്നതിനും, നിർമാണ മേഖലകളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം തടയുന്നതിനുമാണ് ഈ നടപടി. ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ പൊതുജനങ്ങൾക്ക് വിവിധ മാർഗങ്ങളിലൂടെ എളുപ്പത്തിൽ പരാതിപ്പെടാവുന്നതാണ്.

നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസി​െൻറ 988 എന്ന നമ്പറിലോ, റിയാദ് നഗരസഭയുടെ (അമാനത്ത് റിയാദ്) അടിയന്തര സേവനങ്ങൾക്കായുള്ള 940 എന്ന ഏകീകൃത ഹെൽപ്പ് ലൈൻ നമ്പറിലോ വിളിച്ച് വിവരങ്ങൾ അറിയിക്കാം. കൂടാതെ മൊബൈൽ ഫോണിലെ ‘തവക്കൽനാ’ ആപ്ലിക്കേഷൻ വഴിയും നേരിട്ട് പരാതികൾ രജിസ്​റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhdustcomplaintsConstruction Sites
News Summary - Public Can File Complaints Against Dust at Construction Sites
Next Story