ജിദ്ദ, റിയാദ് പബ്ലിക് ബസ് സർവീസ് ചൊവ്വാഴ്ച മുതൽ
text_fieldsജിദ്ദ: ജിദ്ദ, റിയാദ് പട്ടണങ്ങളിലെ പുതിയ പബ്ലിക് ബസ് സർവീസ് ചൊവ്വാഴ്ച ആരംഭിക്കും. ജിദ്ദയിൽ ജിദ്ദ മെട്രോ കമ്പനിയും റിയാദിൽ റിയാദ് പട്ടണ വികസന ഉന്നതാധികാര അതോറിറ്റിയുമായിരിക്കും സർവീസിന് മേൽനോട്ടം വഹിക്കുക. ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് ചാർജ് മൂന്ന് റിയാലായിരിക്കും. പട്ടണങ്ങളിലെ നിലവിലെ മിനി ബസ് സർവീസിന് പകരം മികച്ച രീതിയിൽ പൊതുഗതാഗത സംവിധാനം ഒരുക്കണമെന്ന മന്ത്രി സഭാ തീരുമാനത്തെ തുടർന്നാണിത്.
ഇക്കാര്യം പഠിക്കുന്നതിന് ഉന്നതാധികാര സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഇൗ സമിതിയാണ് പുതിയ ബസ് സർവീസിന് പച്ചക്കൊടി കാട്ടിയത്. കഴിഞ്ഞവർഷം ഒക്ടോബർ 31 നാണ് സൗദി മന്ത്രി സഭ ജിദ്ദ, റിയാദ് പട്ടണങ്ങളിൽ നിലവിലെ മിനി ബസ് സർവീസ് നിർത്തലാക്കാനും പകരം പുതിയ സർവീസ് ആരംഭിക്കാനും തീരുമാനമെടുത്തത്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പായി സമിതി വിഷയം പഠിക്കുകയും മിനി ബസുകളുടെയും ജോലിക്കാരുടെയും കണക്കെടുക്കുകയും ഉടമകളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ മനസ്സിലാക്കുകയും ചെയ്തിരുന്നു.
നിലവിലെ മിനി ബസ് ഡ്രൈവർമാർക്ക് പുതിയ ബസുകളിൽ ജോലി നൽകുന്ന കാര്യവും പരിഗണയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
