പൊതുമര്യാദകൾ പാലിക്കൽ നിയമാവലിക്ക് ശൂറയുടെ അംഗീകാരം
text_fieldsറിയാദ്: സൗദിയിൽ പൊതുമര്യാദകൾ പാലിക്കണമെന്ന നിയമാവലിക്ക് ശൂറ കൗൺസിൽ അംഗീകാരം നൽകി. നിയമ ലംഘനം നടത്തുന്നവർക്ക ് അർഹിക്കുന്ന ശിക്ഷയും പിഴയും നൽകണമെന്നും ശൂറ ശിപാർശ ചെയ്‌തു. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചാണ ് നിയമാവലി മുഖ്യമായും പരാമർശിക്കുന്നത്. മര്യാദക്കും രാജ്യത്തിെൻറ സംസ്‌കാരത്തിനും നിരക്കാത്ത വസ്ത്രധാരണം, വസ്ത്രത്തിൽ സ്വഭാവ മര്യാദക്ക് നിരക്കാത്ത ചിത്രങ്ങൾ ഉണ്ടായിരിക്കൽ എന്നിവ ശിക്ഷാർഹമായി പരിഗണിക്കും.
പൊതു സ്ഥലങ്ങളിലെ ചുവരുകളിൽ അനുമതി കൂടാതെ എഴുതുന്നതും വരക്കുന്നതും ശിക്ഷാർഹമാണ്. മര്യാദയില്ലാത്ത സംസാരവും പെരുമാറ്റവും നിയമ ലംഘനമായി പരിഗണിക്കാവുന്നതാണ്. പള്ളികളുടെ പവിത്രതക്ക് നിലക്കാത്ത പെരുമാറ്റവും നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ, ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളിലെ അപമര്യാദയോടെയുള്ള പെരുമാറ്റവും നിയമത്തിെൻറ പരിധിയിൽ വരുമെന്ന് ശൂറ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി. നിയമ ലംഘനം ആവർത്തിക്കുന്നതിനനുസരിച്ച് ശിക്ഷയും പിഴയും ഇരട്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
