അൽ യാസ്മിൻ സ്കൂളിൽ ‘സൈ വിഷൻ’ സയൻസ് എക്സ്പോ ശ്രദ്ധേയമായി
text_fieldsറിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രപ്രദർശനം ‘സൈ വിഷൻ’ ഉദ്ഘാടന സെഷൻ
റിയാദ്: വിദ്യാർഥികളിലെ ശാസ്ത്രീയാഭിമുഖ്യവും സർഗാത്മകതയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രപ്രദർശനം ‘സൈ വിഷൻ’ ശ്രദ്ധേയമായി. ആവേശകരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ നൂറുകണക്കിന് വിദ്യാർഥികളാണ് തങ്ങളുടെ നൂതന ആശയങ്ങൾ പ്രദർശിപ്പിച്ചത്.ഖുർആൻ പാരായണത്തോടെ ഔദ്യോഗികമായി ആരംഭിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്ത്വങ്ങൾ അതിഥികളായി എത്തി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവായ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, വേൾഡ് ബിസിനസ് ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അഷ്റഫ് അലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വിദ്യാർഥികളുടെ സർഗാത്മക ചിന്തകളെയും ശാസ്ത്രീയ അവബോധത്തെയും അവർ അഭിനന്ദിച്ചു.പാഠപുസ്തക വിജ്ഞാനത്തിനപ്പുറം ലോകനന്മക്കായി ശാസ്ത്രത്തെ എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം എന്നതായിരുന്നു മേളയുടെ പ്രധാന പ്രമേയം. സന്ദർശകരെ വിസ്മയിപ്പിക്കുന്ന വർക്കിങ് മോഡലുകളും ഡെമോൺസ്ട്രേഷനുകളും വിദ്യാർഥികൾ അവതരിപ്പിച്ചു. പ്രശ്നപരിഹാര ശേഷി, ആത്മവിശ്വാസം, സഹകരണം എന്നീ മൂല്യങ്ങൾ വളർത്താൻ ഈ എക്സ്പോ വേദിയായി. ആശയങ്ങളെ പ്രായോഗിക മാതൃകകളാക്കി മാറ്റുന്നതിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
വിദ്യാർഥികളുടെ ക്രിയാത്മകതയെ അഭിനന്ദിച്ചുകൊണ്ട് കോംപ്ലക്സ് മാനേജർ അബ്ദുൽ അല അൽ മൊയ്ന സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. സലിൽ ഹസ്സൻ, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് നിഖത്ത് അഞ്ജും, കെ.ജി ഹെഡ്മിസ്ട്രസ് റിഹാന അംജത്, മുദീറ ഹാദിയ, ഫാത്തിമ, ബതൂൽ, പി.ആർ.ഒ സൈനബ്, ഓഫിസ് സൂപ്രണ്ടന്റ് റഹീന ലത്തീഫ്, സി.ഒ.ഇ സുബി ഷാഹിർ, ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർമാരായ അബ്ദുൽ റഷീദ്, മുഹമ്മദ് അൽത്വാഫ്, കോഓഡിനേറ്റർമാർ, അധ്യാപകർ എന്നിവർ മേളക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

