പി.എസ്.വി. ദമ്മാം ചാപ്റ്റർ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ
text_fieldsപി.എസ്.വി. ദമ്മാം ചാപ്റ്റർ ലേഡീസ് വിംഗിന്റെ പുതിയ ഭാരവാഹികൾ
ദമ്മാം: പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) ദമ്മാം ചാപ്റ്റർ ലേഡീസ് വിംഗിന്റെ 2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദമ്മാമിലെ റെഡ് ടേബിൾ റെസ്റ്റോറന്റിൽ നടന്ന യോഗം ചാപ്റ്റർ പ്രസിഡന്റ് രാഹുൽ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്നു. രക്ഷാധികാരി അനിൽകുമാർ, ജനറൽ കൺവീനർ അനീഷ്, ജോയിന്റ് സെക്രട്ടറി സിനു എന്നിവർ പങ്കെടുത്തു. സ്മിത നരസിംഹൻ (രക്ഷാധികാരി), ഷീബ ശങ്കർ (പ്രസിഡന്റ്), സന്ധ്യ രാഹുൽ (ജനറൽ സെക്രട്ടറി), രേഷ്മ ജിബിൻ (വൈസ് പ്രസിഡന്റ്), ഹരിത ശ്രീകാന്ത് (ജോയിന്റ് സെക്രട്ടറി), പ്രമീള ശശി (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: രുഗ്മിണി രവീന്ദ്രൻ, സുദിന സിനു(ജനറൽ കൺവീനർമാർ), വിജില സുരേഷ്, ഗീതു അനീഷ്, പൂജ സിജിത്ത്, ഹരിത മനു.(ആർട്സ് കൺവീനർമാർ), പ്രജിത അനിൽകുമാർ, രഞ്ജിനി സുരേഷ്, സമീപ രാജേഷ്, കവിത വരുൺ (കോർഡിനേറ്റർമാർ). എക്സിക്യൂട്ടീവ് അംഗങ്ങളായി ജയശ്രീ മോഹനൻ, അനഘ കിഷോർ, നയന സഞ്ജു, വർഷ അഭിലാഷ്, എൻ. അളക , സിലിന അഭിലാഷ്, വിജു വേണു, സിൻഷി ഷിബു പോൾ, നസീറ അഷ്റഫ്, ശ്രുതി ധനേഷ് എന്നിവരെയും തിരഞ്ഞെടുത്തു. ലേഡീസ് വിംഗിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മുന്നോട്ടുകൊണ്ടുപോകാൻ പുതിയ കമ്മിറ്റിക്ക് കഴിയുമെന്ന പ്രതീക്ഷ യോഗം പങ്കുവെച്ചു. വരുംവർഷത്തെ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കുന്നതിന് എല്ലാ അംഗങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിച്ച യോഗം പുതിയ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും ആശംസകൾ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

