പി.എസ്.എം.ഒ കോളജ് അലുമ്നി ജിദ്ദ ചാപ്റ്റർ വിനോദയാത്ര നടത്തി
text_fieldsതിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ത്വാഇഫിലേക്ക് സംഘടിപ്പിച്ച വിനോദയാത്ര
ജിദ്ദ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിനോദയാത്ര നടത്തി. ത്വാഇഫിലേക്ക് സംഘടിപ്പിച്ച പഠനയാത്രയിൽ സ്ത്രീകളും, കുട്ടികളുമടക്കം അമ്പതോളം പേർ പങ്കെടുത്തു. ത്വാഇഫ് അൽ വഹാ വില്ലയിൽ കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ പരിപാടികൾ നടന്നു. പരിപാടികൾക്ക് പ്രസിഡൻറ് സീതി കൊളക്കാടൻ, ജനറൽ സെക്രട്ടറി അഷ്റഫ് കുന്നത്ത്, മുഖ്യരക്ഷാധികാരി സലാഹ് കാരാടൻ, കെ.എം.എ. ലത്തീഫ്, അനിൽ മുഹമ്മദ്, ഡോ. ഫൈസൽ, മുജീബ് മുത്തേടം, മൊയ്തു വലികത്ത്, അബ്ദുൽ ഗഫൂർ, ബഷീർ അച്ചമ്പാട്ട്, റഹ്മത്ത് അലി എരഞ്ഞിക്കൽ, കെ.കെ. മുസ്തഫ, അനീസ് കല്ലിങ്ങൽ, അനസ് പന്തക്കൽ, സാലിഹ് കൊളക്കാടൻ, ജമീൽ മമ്പുറം, എം.എം. സുബൈർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

