പി.എസ്. ബാനർജി അനുസ്മരണം
text_fieldsകലാകാരൻ പി.എസ്. ബാനർജിയെ അനുസ്മരിക്കാൻ സൗദി മലയാളിസമാജം സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സിന്ധുബിനു സംസാരിക്കുന്നു
ദമ്മാം: പാട്ടും വരയും പാതിയിൽ നിർത്തി വിടപറഞ്ഞകന്ന കലാകാരൻ പി.എസ്. ബാനർജിയുടെ ഓർമകളും പാട്ടുകളും കോർത്തിണക്കി സൗദി മലയാളിസമാജം അനുസ്മരണം സംഘടിപ്പിച്ചു. നാടൻ പാട്ടുകളെ ആസ്വാദകരുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച കലാകാരനാണ് പി.എസ്. ബാനർജിയെന്ന് ചടങ്ങിൽ പെങ്കടുത്തവർ പറഞ്ഞു. കുറഞ്ഞ കാലംകൊണ്ട് ആയിരക്കണക്കിന് വേദികളിലൂടെയും പാട്ടുകളിലൂടെയും ബാനർജി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു. അദ്ദേഹത്തിെൻറ കാരിക്കേച്ചറുകളും ചിത്രങ്ങളും പുതു രാഷ്ട്രീയചിന്തയുടെ ചൂടുള്ള ചർച്ചകൾക്ക് ഇടയാക്കി. മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പി.എസ്. ബാനർജിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഡോ. സിന്ധു ബിനു, ഖദീജ ഹബീബ്, സഹീർ മജ്ദാൽ, നവാസ് ചൂനാടൻ, സഹീർ കുണ്ടറ, നജ്മുന്നിസ എന്നിവർ ഓർമകൾ പങ്കുവെച്ചു. ലതീഷ് ചന്ദ്രൻ, കലേഷ്, ഷിബു കൃഷ്ണൻ, ജോസ്, സഹീർ എന്നിവരടങ്ങിയ സംഘം ബാനർജി പാടി അനശ്വരമാക്കിയ നാടൻപാട്ടുകൾ അവതരിപ്പിച്ചു. ബിനു കുഞ്ഞ് സ്വാഗതവും ലതീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

