പ്രൊവിൻസ് ചാമ്പ്യൻസ് കപ്പ് 2020: ക്വാർട്ടർ ഫൈനൽ ഇന്നുമുതൽ
text_fieldsദമ്മാം: ദാറുസിഹ യൂത്ത് ക്ലബ് ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ (ഡിഫ) സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രൊവിൻസ് ചാമ്പ്യൻസ് കപ്പ് 2020 ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ഇ.എം.എഫ്, യു.എഫ്.സി, എം.യു.എഫ്.സി, ബദർ എഫ്.സി, മഡ്രിഡ് എഫ്.സി എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ പ്രീ ക്വാർട്ടറിൽ ദമ്മാം സോക്കറിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപച്ച് ഇ.എം.എഫും രണ്ടാം മത്സരത്തിൽ ദല്ല എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് യു.എഫ്.സിയും ക്വാർട്ടറിൽ ഇടം ഉറപ്പിച്ചു. ആദ്യ ദിനത്തിൽ ഇ.എം.എഫിെൻറ ദിലീപും യു.എഫ്.സിയുടെ നിസാറും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.
മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ ഡിഫ എക്സ്ക്യൂട്ടിവ് അംഗം മുജീബ് കളത്തിൽ, റിദ ഹസാർഡ് മാനേജർ ഹാജാ അഹമ്മദ് എന്നിവർ സമ്മാനിച്ചു. മൂന്നാം പ്രീക്വാർട്ടറിൽ കെപ്വ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് എം.യു.എഫ്.സിയും ജുബൈൽ എഫ്.സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിെൻറ വിജയവുമായി ബദർ എഫ്.സിയും ക്വാർട്ടറിൽ കടന്നു. രണ്ടാം ദിനത്തിലെ മികച്ച കളിക്കാരായി എം.യുഎഫ്.സിയുടെ കാസിമിനെയും ബദർ എഫ്.സിയുടെ സനൂജിനെയും തെരഞ്ഞെടുത്തു. ഡിഫ വെൽെഫയർ കമ്മിറ്റി ചെയർമാൻ ജൗഹർ കുനിയിൽ, സൽക്കാര റസ്റ്റാറൻറ് പ്രതിനിധി അഫ്സൽ എന്നിവർ ഉപഹാരം സമ്മാനിച്ചു. മൂന്നാം ദിനത്തിലെ അഞ്ചാം പ്രീ ക്വാർട്ടറിൽ യങ് സ്റ്റാർ ടൊയോട്ടയെ മൂന്ന് ഗോളിന് തോൽപ്പിച്ച് മഡ്രിഡ് എഫ്.സിയും പെനാൽറ്റി വിധി നിർണയിച്ച ആറാം ക്വാർട്ടറിൽ ഇംകോയെ മറികടന്ന് സി.എസ്.സി ഖോബാറും ക്വാർട്ടറിൽ പ്രവേശിച്ചു.
മഡ്രിഡിെൻറ റസലും സി.എസ്.സിയുടെ റഷീദും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. ദാറുസ്സിഹ ഫിനാൻസ് മാനേജർ നാസർ, ഡിഫ ജനറൽ സെക്രട്ടറി ലിയാഖത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെൻറ് മാഗസിനായ ‘ദ വൺ’ വഴി ലഭിക്കുന്ന കൂപ്പണുകളിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഭാഗ്യശാലികൾക്ക് ടി.വി സമ്മാനിച്ചു. വ്യാഴാഴ്ച നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ഖാലിദിയ എഫ്.സി, ഇ.എം.എഫ് റാക്കയെയും രണ്ടാം ക്വാർട്ടറിൽ ബദർ എഫ്.സി, ഇംകോയും നേരിടും. വെള്ളിയാഴ്ച മൂന്നാം ക്വാർട്ടറിൽ യു.എഫ്.സി, മഡ്രിഡ് എഫ്.സിയെ നേരിടും. അവസാന ക്വാർട്ടർ മത്സരത്തിൽ ആതിഥേയരായ യൂത്ത് ക്ലബും എം.യു.എഫ്.സിയും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
