Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകരുത്തുതെളിയിച്ച്​​...

കരുത്തുതെളിയിച്ച്​​ ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൽ

text_fields
bookmark_border
കരുത്തുതെളിയിച്ച്​​ ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൽ
cancel
camera_alt

ഫോ​ർ​മു​ല വ​ൺ പ​രീ​ക്ഷ​ണ റൗ​ണ്ടു​ക​ളി​ൽ മു​ന്നി​ലാ​യ ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൺ

ജി​ദ്ദ: ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ്​ കാ​റോ​ട്ട മ​ത്സ​ര​ത്തി​െൻറ ആ​ദ്യ​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ഒ​ന്നും ര​ണ്ടും പ​രി​ശീ​ല​ന റൗ​ണ്ടു​ക​ളി​ൽ മെ​ഴ്‌​സി​ഡ​സ് ടീം ​ഡ്രൈ​വ​റാ​യ ബ്രി​ട്ട​െൻറ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ ലീ​ഡ്​ നേ​ടി.

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചാ​ണ്​ ഏ​റ്റ​വും വേ​ഗ​മേ​റി​യ സ​മ​യം ഹാ​മി​ൽ​ട്ട​ൺ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഫോ​ർ​മു​ല വ​ൺ എ​സ്.​ടി.​സി സൗ​ദി ഗ്രാ​ൻ​ഡ് പ്രി​ക്​​സി​െൻറ അ​വ​സാ​ന റൗ​ണ്ടി​ന് മു​ന്നോ​ടി​യാ​യാ​ണ് പ​രീ​ക്ഷ​ണ റൗ​ണ്ടു​ക​ൾ ന​ട​ന്ന​ത്. ര​ണ്ട് ടെ​സ്​​റ്റു​ക​ളി​ലും റെ​ഡ് ബു​ൾ ഡ്രൈ​വ​റാ​യ ഹോ​ള​ണ്ട്​ താ​രം മാ​ക്സ് വെ​ർ​സ്​​റ്റാ​പ്പ​നെ മ​റി​ക​ട​ന്നാ​ണ് ഹാ​മി​ൽ​ട്ട​ൺ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. ഒ​ന്നാം ടെ​സ്​​റ്റി​െൻറ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ റെ​ഡ് ബു​ൾ ടീ​മി​െൻറ മാ​ക്‌​സ് വെ​ർ​സ്​​റ്റാ​പ്പ​നാ​ണ്​ ര​ണ്ടാം സ്ഥാ​നം.

മെ​ഴ്‌​സി​ഡ​സ് ടീ​മി​െൻറ ഫി​ന്നി​ഷ് വാ​ൾ​ട്ടേ​രി ബോ​ട്ടാ​സ് മൂ​ന്നാം സ്ഥാ​ന​ത്തും പി​യ​റി ഗാ​സ്ലി (ആ​ൽ​ഫ) ടൗ​റി ടീം ​നാ​ലാം സ്ഥാ​ന​ത്തു​മാ​യി. ര​ണ്ടാം പ​രി​ശീ​ല​ന സെ​ഷ​നി​ലും ബ്രി​ട്ടീ​ഷ് മെ​ഴ്‌​സി​ഡ​സ് ഡ്രൈ​വ​ർ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

6.174 കി​ലോ​മീ​റ്റ​ർ ട്രാ​ക്കി​ൽ ഏ​റ്റ​വും വേ​ഗ​മേ​റി​യ സ​മ​യം 1:29.018 മി​നി​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്​​ മെ​ഴ്‌​സി​ഡ​സ് സ​ഹ​താ​രം വാ​ൾ​ട്ടേ​രി ബോ​ട്ടാ​സി​നെ​ക്കാ​ൾ 0.061 സെ​ക്ക​ൻ​ഡ് വ്യ​ത്യാ​സ​ത്തി​​ൽ​ ഹാ​മി​ൽ​ട്ട​ൺ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഇ​തോ​ടെ ആ​ദ്യ സെ​ഷ​നി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ മെ​ഴ്‌​സി​ഡ​സ് സ​ഹ​താ​രം വാ​ൾ​ട്ടേ​രി ബോ​ട്ടാ​സ്​ ര​ണ്ടാം സെ​ഷ​നി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ആ​ൽ​ഫ ടൗ​റി ടീ​മി​െൻറ ഡ്രൈ​വ​റാ​യ ഫ്ര​ഞ്ച് പി​യ​റി ഗാ​സ്ലി​ക്കാ​ണ്​ മൂ​ന്നാം സ്ഥാ​നം. ഹാ​മി​ൽ​ട്ട​ണേ​ക്കാ​ൾ എ​ട്ട് പോ​യ​ൻ​റി​ന്​ ഡ്രൈ​വ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള വെ​ർ​സ്​​റ്റ​പ്പ​ൻ, ഹാ​മി​ൽ​ട്ട​ണേ​ക്കാ​ൾ 0.2 സെ​ക്ക​ൻ​ഡ് പി​ന്നി​ലാ​യി ര​ണ്ടാം പ​രീ​ക്ഷ​ണ റൗ​ണ്ടി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula 1
News Summary - Proved strong by Louis Schmidt
Next Story