Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൗരത്വ ഭേദഗതി നിയമം:...

പൗരത്വ ഭേദഗതി നിയമം: സമരമുഖമായി വാഗൺ ട്രാജഡി ചരിത്ര പ്രദർശനം

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമം: സമരമുഖമായി വാഗൺ ട്രാജഡി ചരിത്ര പ്രദർശനം
cancel
camera_alt?????? ????????? ??????????? ???????????? ????????????

ജി​ദ്ദ: ജി​ദ്ദ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ ഘ​ട​ക​മാ​യ ഫോ​റം ഫോ​ർ ഇ​ന്നൊ​വേ​റ്റി​വ് തോ​ട്സ് (ഫി​റ്റ് ജി​ദ്ദ) ശ​റ​ഫി​യ്യ​യി​ൽ ന​ട​ത്തി​യ വാ​ഗ​ൺ ട്രാ​ജ​ഡി ച​രി​ത്ര പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച സം​ഗ​മ​വും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ അ​നീ​തി​ക്കെ​തി​രെ​യു​ള്ള സ​മ​ര​മു​ഖ​മാ​യി. മ​ല​ബാ​റി​ലെ പൂ​ർ​വ​കാ​ല സ​മ​ര ചി​ത്ര​ങ്ങ​ളു​ടെ നേ​ർ​കാ​ഴ്ച ന​ൽ​കു​ന്ന​താ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. മ​ല​ബാ​ർ ക​ലാ​പ​ത്തി​​െൻറ​യും വാ​ഗ​ൺ ദു​ര​ന്ത​ത്തി​​െൻറ​യും മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ൾ ഒ​രു നൂ​റ്റാ​ണ്ടു പി​ന്നി​ടാ​നൊ​രു​ങ്ങു​ന്ന വേ​ള​യി​ലാ​ണ് വാ​ഗ​ൺ ദു​ര​ന്ത​ത്തി​​െൻറ പു​ന​രാ​വി​ഷ്​​ക​ര​ണ​വും ച​രി​ത്ര പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ച​ത്.

‘മ​റ​വി​യു​ടെ മ​സ്ത​ക​ങ്ങ​ളി​ലേ​ക്ക്​ ഓ​ർ​മ​ക​ളു​ടെ ക​ലാ​പം’ എ​ന്ന പേ​രി​ലാ​യി​രു​ന്നു പ​രി​പാ​ടി. വാ​ഗ​ൺ ട്രാ​ജ​ഡി​യു​ടെ സ്​​മാ​ര​ക​മാ​യ തി​രൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നും ഗു​ഡ്സ് വാ​ഗ​ണും ത​ന​ത്​ രൂ​പ​ത്തി​ൽ സ​ജ്ജ​മാ​ക്കി അ​തി​നു​ള്ളി​ലാ​ണ് മ​ല​ബാ​ർ സ​മ​ര​ത്തി​​െൻറ​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ഗ​ൺ ട്രാ​ജ​ഡി​യു​ടെ​യും ആ​ധി​കാ​രി​ക ച​രി​ത്രം വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്. പ്ര​ദ​ർ​ശ​നം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പ്ര​േ​ത്യ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി ജി​ല്ല കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ പി. ​ഷം​സു​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ബീ​ർ കൊ​ണ്ടോ​ട്ടി, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മ​ജീ​ദ് പു​ക​യൂ​ർ, എ.​കെ ബാ​വ, ഷൗ​ക്ക​ത്ത് ഞാ​റ​ക്കോ​ട​ൻ, വി.​വി അ​ഷ്‌​റ​ഫ്, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, നാ​സ​ർ കോ​ട​മ്പു​ഴ, സു​ൽ​ഫി​ക്ക​ർ ഒ​താ​യി, റ​ഷീ​ദ് വാ​രി​ക്കോ​ട​ൻ, മ​ജീ​ദ് ഷൊ​ർ​ണൂ​ർ, ഒ.​ഐ.​സി.​സി നേ​താ​വ്​ കു​ഞ്ഞി മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

എ​ക്‌​സി​ബി​ഷ​​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു. സ​മാ​പ​ന സെ​ഷ​നി​ൽ ന​ട​ന്ന ച​ർ​ച്ച സം​ഗ​മം മ​ല​ബാ​ർ ക​ലാ​പ ച​രി​ത്ര​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണ​ത്തോ​ടൊ​പ്പം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വേ​ദി​യാ​യി മാ​റി. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ത​ഫ വാ​ക്കാ​ലൂ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ അ​രി​മ്പ്ര അ​ബൂ​ബ​ക്ക​ർ, റ​ഷീ​ദ് കൊ​ള​ത്ത​റ, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, ഹ​ബീ​ബ് ക​ല്ല​ൻ, ഇ​സ്മാ​യി​ൽ മ​രി​തേ​രി, ഹ​സ്സ​ൻ ചെ​റൂ​പ്പ, ഇ​ബ്രാ​ഹിം ശം​നാ​ട്, ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, മു​ഹ​മ്മ​ദ് ക​ല്ലി​ങ്ങ​ൽ, റ​ഫീ​ഖ് കൊ​ടി​യ​ത്തൂ​ർ, മു​സ്ത​ഫ സ​അ​ദി, അ​ൻ​വ​ർ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് മു​ഫ്‌​ലി​ഹ്‌, സ​ലിം ച​ള​വ​റ, ഇ​ക്‌​ബാ​ൽ പൊ​ക്കു​ന്ന് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​രു​വി മോ​ങ്ങം ക​വി​താ​ലാ​പ​നം ന​ട​ത്തി. നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ഫി​റ്റ് കൗ​ൺ​സി​ൽ അം​ഗം ശ​രീ​ഫ് നീ​റാ​ടി​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജാ​ഫ​ർ വെ​ന്നി​യൂ​ർ സ്വാ​ഗ​ത​വും ഫി​റ്റ് സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം കെ.​എ​ൻ.​എ ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiprotestgulf news
News Summary - protest-saudi-gulf news
Next Story