‘ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കുക’
text_fieldsപ്രവാസി വെൽഫെയർ ഉലയ ഏരിയ കമ്മിറ്റി അംഗങ്ങൾ പ്രസിഡൻറ് നിയാസ് അലിയോടൊപ്പം
റിയാദ്: റിപ്പബ്ലിക് ആഘോഷവേളയിൽ രാജ്യത്തിന്റെ ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യണമെന്ന് പ്രവാസി വെൽഫെയർ ഉലയ ഏരിയ കമ്മിറ്റി ആഹ്വാനം ചെയ്തു.
പ്രവാസി വെൽഫെയർ തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഭാഗമായി നടന്ന ഏരിയ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം അഷ്‌റഫ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. നോർത്ത് മേഖല കമ്മിറ്റിയംഗം സദറുദ്ദീൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. പുതിയ ഏരിയ പ്രസിഡൻറായി നിയാസ് അലിയും സെക്രട്ടറി, ട്രഷറർ സ്ഥാനത്തേക്ക് ഷഹനാസ് സാഹിലും എം.പി. ഷഹ്ദാനും തെരഞ്ഞെടുക്കപ്പെട്ടു.
ഹാരിസ് മനമക്കാവിൽ, ഷാഫി പെരിന്തൽമണ്ണ, നിഹ്മത്തുല്ല, അഡ്വ. ഫാറൂഖ്, ഫഹദ് എടപ്പാൾ, ഹമീദ് പെരുമ്പട്ട, ഹഫ്സ ഹാരിസ്, ഷഹനാസ്, സാജിദ ഫസൽ, എം.പി. ഷഹ്ദാൻ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായിരിക്കും.
നിയാസ് അലി, ഷഹനാസ്, നിഹ്മത്തുല്ല, എം.പി. ഷഹ്ദാൻ, ഫസൽ റഹ്മാൻ എന്നിവരെ സെൻട്രൽ കമ്മിറ്റി ഇലക്ടറൽ കോളജിലേക്കും തെരഞ്ഞെടുത്തു. പുതിയ പ്രസിഡൻറ് നിയാസ് അലി ചുമതലയേറ്റു സംസാരിച്ചു. സെക്രട്ടറി ഷഹനാസ് സാഹിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

