ജീവപര്യന്തം തടവ് 20 വർഷമായി കുറക്കാൻ നിർദേശം
text_fieldsസെൻട്രൽ ജയിലിൽ സംഘടിപ്പിച്ച ഇഫ്താറിൽ മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവപര്യന്തം 20 വർഷമായി കുറച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശമനുസരിച്ച് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
തടവുകാരുമായും അവരുടെ കുടുംബങ്ങളുമായും ഇഫ്താർ വിരുന്ന് പങ്കിടാൻ സെൻട്രൽ ജയിൽ സന്ദർശിച്ച മന്ത്രി, 20 വർഷത്തെ ശിക്ഷ പൂർത്തിയാക്കുന്നതിന് മൂന്നുമാസം മുമ്പ് ജീവപര്യന്തം തടവ് അനുഭവിക്കുന്നവരുടെ ഫയലുകൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപവത്കരിക്കാനും ഉത്തരവിട്ടു.
നിബന്ധനകൾ പാലിക്കുന്നവരെ പട്ടികപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. തടവുകാരുടെ ജീവിതം പുനർനിർമിക്കുന്നതിനും അവരെ സമൂഹവുമായി സംയോജിപ്പിക്കുന്നതിനും സഹായിക്കുന്നതിന് തിരുത്തൽ, പുനരധിവാസ സ്ഥാപനങ്ങൾക്കുള്ളിലെ പുനരധിവാസ സമീപനം മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായാണ് ഇതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

